റെഡ് അലർട്ട്: കൊല്ലത്തും തിരുവനന്തപുരത്തും നാളെ കൊവിഡ് വാക്സീനേഷൻ ഉണ്ടാകില്ല

By Web TeamFirst Published May 13, 2021, 9:07 PM IST
Highlights

തിരുവനന്തപുരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ നാളെ വാക്‌സീനേഷൻ ഉണ്ടാവില്ലെന്ന് ജില്ലാകളക്ടർ അറിയിച്ചിട്ടുണ്ട്. ബുക്ക് ചെയ്തവർക്ക് ശനിയാഴ്ച വാക്സീൻ നൽകുന്നതിൽ പരിഗണന നൽകും.

കൊല്ലം: അതിശക്ത മഴയും കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച കൊല്ലം ജില്ലയിൽ നാളെ (മെയ് 14) നിശ്ചയിച്ചിരുന്ന കൊവിഡ് വാക്‌സിനേഷൻ മാറ്റിവച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. പരവൂർ തീരത്തും, അഴീക്കൽ തീരത്തും ശക്തമായ തിരമാല അടിക്കുന്നുണ്ട്. ജില്ലയില്‍ 356 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി.  മഴ തുടരുന്ന സാഹചര്യത്തില്‍  എൻഡിആർഎഫിൻ്റെ ഒരു സംഘം ജില്ലയിൽ എത്തിയിട്ടുണ്ട്. 

തിരുവനന്തപുരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ നാളെ വാക്‌സീനേഷൻ ഉണ്ടാവില്ലെന്ന് ജില്ലാകളക്ടർ അറിയിച്ചിട്ടുണ്ട്. ബുക്ക് ചെയ്തവർക്ക് ശനിയാഴ്ച വാക്സീൻ നൽകുന്നതിൽ പരിഗണന നൽകും. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിൻറെ ഭാഗമായി കേരളത്തിലെ തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. അതിനാൽ എല്ലാ വിധ തയ്യാറെടുപ്പുകളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി അതീവ ജാഗ്രത പാലിക്കാൻ പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും നിർദേശിച്ചിട്ടുണ്ട്. മെയ് 15 ന്  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും റെഡ് അലർട്ടാണ്. 


എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!