ബാണാസുര സാഗര്‍ ഡാമിന്‍റെ മൂന്നാമത്തെ ഷട്ടറും തുറന്നു: പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം

By Web TeamFirst Published Aug 27, 2019, 10:20 AM IST
Highlights

ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഡാമിന്‍റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത് ഇതോടെ സെക്കന്‍ഡില്‍ 24500 ലിറ്റര്‍ വീതം വെള്ളം ഡാമില്‍ നിന്നും പുറത്തു വിടും

സുല്‍ത്താന്‍ ബത്തേരി: നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടറും തുറന്നു. നേരത്തെ തന്നെ രണ്ട് ഷട്ടറുകള്‍ തുറന്നിരുന്നു. ആദ്യത്തെ രണ്ട് ഷട്ടറുകളും പത്ത് സെ.മീ വീതമാണ് ഉയര്‍ത്തിയത്. മൂന്നാമത്തെ ഷട്ടറും പത്ത് സെ.മീ വീതമാണ് ഉയര്‍ത്തുന്നത്. 

ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഡാമിന്‍റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത് ഇതോടെ സെക്കന്‍ഡില്‍ 24500 ലിറ്റര്‍ വീതം വെള്ളം ഡാമില്‍ നിന്നും പുറത്തു വിടും. വെള്ളം കൂടുതലായി ഒഴുകി വിടുന്നതിനാല്‍ കരമാൻ തോട്ടിലും, പനമരം പുഴയിലും ജലനിരപ്പ്‌ 10 മുതൽ 15 സെന്റീ മീറ്റർ വരെ ഉയരാൻ ഇടയുണ്ടെന്നും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 
 

click me!