പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നും 30 വര്‍ഷത്തിലേറെ പഴക്കമുള്ള തലയോട്ടി കണ്ടെത്തി

Published : Jul 31, 2019, 09:41 PM IST
പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നും 30 വര്‍ഷത്തിലേറെ പഴക്കമുള്ള തലയോട്ടി കണ്ടെത്തി

Synopsis

 മുക്കം പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ചനിലയിൽ തലയോട്ടി കണ്ടെത്തി

കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ചനിലയിൽ തലയോട്ടി കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലീസ് സ്റ്റേഷന് എതിർവശത്തെ കെട്ടിടത്തിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിലാണ് തലയോട്ടി  കണ്ടെത്തിയത്. 

മനുഷ്യന്‍റെ തലയോട്ടിയാണെന്നാണ് പ്രാഥമിക നിഗമനം. ഇതിന് 30 വർഷത്തിലേറെ പഴക്കം വരുമെന്നും പൊലീസ് അറിയിച്ചു. അതേ സമയം തലയോട്ടി വർഷങ്ങൾക്ക് മുൻപ്  കെട്ടിടത്തിൽ താമസിച്ചവർ ഉപേക്ഷിച്ചതാണന്നാണ് സൂചന. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കർഷകസംഘം ഭരണവിലാസം സംഘടനയായി, കർഷകരെ തഴഞ്ഞവരെ ജനങ്ങളും കൈവിട്ടു'; കർഷകസംഘം സമ്മേളനത്തിൽ പിണറായി സർക്കാരിന് വിമർശനം
പരീക്ഷാ ഫലങ്ങളിൽ അപാകത, 1,4 സെമസ്റ്ററുകളിലെ സപ്ലിമെന്ററി ഫലങ്ങൾ കേരള സർവകലാശാല പിൻവലിച്ചു; കെ-റീപ്പ് സോഫ്റ്റ്‌വെയറും ഒഴിവാക്കും