
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത് ഉൾപ്പെട്ട പൊലീസ് റാങ്ക് ലിസ്റ്റിലെ നടപടികൾ സുതാര്യമായിരുന്നെന്ന് പിഎസ്‍സി. ശാരീരിക ക്ഷമതാ പരിശോധനയടക്കം നടത്തിയത് വിദഗ്ധരുടെ മേൽനോട്ടത്തിലായിരുന്നെന്നും പിഎസ്‍സി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ അറിയിച്ചു.
റാങ്ക് ലിസ്റ്റ് ചോദ്യം ചെയ്ത് ചില ഉദ്യേഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ ഹർജിയിലാണ് മറുപടി. ഹർജിക്കാർ ശാരീരിക ക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടവരാണെന്നും ഇപ്പോൾ ഇത്തരമൊരു ഹർജിയുമായി വന്നതിൽ ദുരുദ്ദേശമുണ്ടെന്നും പിഎസ്‍സി, ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam