സർക്കാരിന് ആശ്വാസം,സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് അംഗീകരിക്കരുതെന്ന ഹർജി കോടതി തള്ളി

Published : Jan 05, 2023, 12:00 PM ISTUpdated : Jan 05, 2023, 12:37 PM IST
സർക്കാരിന് ആശ്വാസം,സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് അംഗീകരിക്കരുതെന്ന ഹർജി കോടതി തള്ളി

Synopsis

ഹൈക്കോടതിയിലെ കേസിൽ തീരുമാനമാകും വരെ സജിക്കെതിരായ കേസിൽ വിധി പറയരുതെന്ന ആവശ്യവും തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി  നിരാകരിച്ചു

തിരുവല്ല:സർക്കാറിന് ആശ്വാസം.മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് അംഗീകരിക്കരുതെന്ന ഹർജി തള്ളി.ഹൈക്കോടതിയിലെ കേസിൽ തീരുമാനമാകും വരെ സജിക്കെതിരായ കേസിൽ വിധി പറയരുതെന്ന് ആവശ്യവും നിരാകരിച്ചു.തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്നലെകേസ് പരിഗണിച്ചെങ്കിലും ഇന്നത്തേക്ക്  മാറ്റിവെക്കുകയായിരുന്നു.ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ആദ്യ അഞ്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതെയും ശാസ്ത്രീയ റിപ്പോർട്ടുകൾ ഉൾപ്പെടുത്താതെയും ദുർബലമായ റിപ്പോർട്ടാണ് പോലീസ് സമർപ്പിച്ചതെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

 

സജി ചെറിയാനെ മന്ത്രിയാക്കിയത് ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തി, നിയമനടപടി ആരംഭിക്കുമെന്ന് കെ സുരേന്ദ്രൻ

ഗവർണർ സീനിയർ നേതാവ്, പ്രതിപക്ഷം ധർമ്മം ചെയ്യണം; തുടങ്ങിയത് പൂർത്തിയാക്കുമെന്നും മന്ത്രി സജി ചെറിയാൻ

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം