ഇന്ന് വൈകീട്ട് ഇറാനിയൻ ബോട്ടിനെ കൊള്ളക്കാർ തട്ടിയെടുത്തു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് രണ്ട് നാവികസേന പടകപ്പലുകൾ സംഭവസ്ഥലത്തെത്തി രക്ഷപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
ദില്ലി : അറബിക്കടലിൽ വീണ്ടും ഇന്ത്യൻ നാവികസേനയുടെ രക്ഷാദൗത്യം. കടൽകൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ ബോട്ടായ അൽ കാമ്പർ മോചിപ്പിക്കാനുള്ള ദൗത്യമാണ് നടക്കുന്നതെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു. ഇന്ന് വൈകീട്ടോടെയാണ് ഇറാനിയൻ ബോട്ടിനെ കൊള്ളക്കാർ തട്ടിയെടുത്തുവെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് രണ്ട് നാവികസേന പടകപ്പലുകൾ സംഭവസ്ഥലത്തെത്തി രക്ഷപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ബോട്ടിനുള്ളിൽ പാകിസ്ഥാൻ സ്വദേശികളായ ജീവനക്കരാണുള്ളതെന്നും ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഇന്ത്യൻ നാവികസേന വ്യക്തമാക്കി.
