
തൃശ്ശൂര്‍: ഫൂരം കലക്കലിലെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി തിരുവമ്പാടി ,പാറമേക്കാവ് ദേവസ്വം അധികൃതര്‍ രംഗത്ത്. റിപ്പോര്‍ട്ട് ഇങ്ങനെ ഉണ്ടാകുമെന്ന് അറിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ പറഞ്ഞു.തൃശൂർ പൂരത്തിന്‍റെ തുടക്കം മുതലേ പാളിച്ചകൾ മനസ്സിലായിട്ടുണ്ട്.ഏറ്റവും കൂടുതൽ കച്ചവടം കിട്ടുന്ന പൂരം സാമ്പിൾ ദിവസം പ്രദർശനത്തിലെ കടകൾ പോലീസ് വന്ന് ബലമായി അടപ്പിച്ചു.അവിടെ ചുമതയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയാതെയായിരുന്നു പോലീസുകാർ വന്ന് കടകൾ അടപ്പിച്ചത്.പൂരം പ്രദർശനത്തിന് മുൻവർഷത്തെ അപേക്ഷിച്ച് 20000 ടിക്കറ്റ് കുറവ് വന്നു.അതൊരു ടെസ്റ്റ് ഡോസ് ആയിരുന്നു.അതുകഴിഞ്ഞ് ആനകളുടെ വിഷയം വന്നു.ആളുകൾ 50 മീറ്റർ മാറിനിൽക്കണമെന്ന് പറഞ്ഞു.ഒരു ദിവസം കാലത്ത് മുതൽ ഇരു ദേവസ്വങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാക്കി
ഭഗവാനെയും ഭഗവതിയെയും ആദരിക്കുന്ന സമയത്ത് കയറുമായി എത്തി പോലീസുകാർ തടഞ്ഞു.ആനകളെ തടയുന്ന കാര്യത്തിൽ എൻ ജി ഒ യുടെ വലിയ ഫണ്ട് ഉണ്ട്.വലിയ ഗൂഢാലോചന പൂരം കലക്കാൻ നടന്നു.മുൻവർഷങ്ങളിലും ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഇക്കൊല്ലം പക്ഷേ അത് അതിരുകടന്നു.ഇക്കൊല്ലം ദേവസ്വങ്ങൾക്ക് പിടിച്ചുനിൽക്കാൻ ആയില്ല.ദേവസ്വം ഒരു ചാഞ്ഞു കിടക്കുന്ന മരമാണ്. അതിന്‍റെ മേൽ കയറാൻ എല്ലാവർക്കും കഴിയും.അവസാനം ദേവസ്വങ്ങളുടെ മെക്കിട്ട് തന്നെ വരുമെന്ന് തനിക്ക് ഉത്തമവിശ്വാസം തനിക്ക് ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 7,8 കൊല്ലമായി പല ഉത്തരവിറക്കി ബുദ്ധിമുട്ടിക്കുന്നുവെന്ന് പാറമേക്കാവ് സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.വനം വകുപ്പാണ് പൂരം തകർക്കാൻ മുന്നിലുള്ളത്.ജ്യുഡീഷ്യൽ എൻക്വയറയിൽ കാര്യമില്ല.CBI അന്വേഷണം തന്നെ വേണം.യഥാർത്ഥ കുറ്റക്കാർ പുകമറയുടെ പിന്നിൽ നിന്ന് ചിരിക്കുന്നു.ഫോറസ്റ്റ് ജിപി നാഗരാജ് നാരായണന് സ്വന്തമായി ലോ കോളജ് ഉണ്ട്.ജുഡീഷ്യറിയിൽ സ്വാധീനമുണ്ട്.അതുകൊണ്ടുതന്നെ ജുഡീഷണൽ അന്വേഷണം കൊണ്ട് കാര്യമില്ല.പാറമേക്കാവിന്‍റെ ആനകൾ ചെരിഞ്ഞപ്പോൾ കൊമ്പ് ദേവസ്വത്തിന് നൽകിയില്ല
വനം വകുപ്പ് തടസ്സം നിന്നു. സ്വകാര്യ വ്യക്തിയുടെ ആന ചരിഞ്ഞപ്പോൾ കൊമ്പ് അവർക്ക് വിട്ടുകൊടുത്തു.നാരായണൻ പൂരം തകർക്കാൻ ശ്രമിച്ചു.പൂരം എക്സിബിഷൻ തറവാടക തർക്കത്തിലും സർക്കാരിന്‍റെ ചർച്ചകളുടെ വിശദാംശങ്ങൾ കോടതിയെ ധരിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam