
കണ്ണൂർ: കണ്ണൂരിൽ റെയിൽവെ ട്രാക്കിനരികിൽ തളർന്നുവീണയാൾ സഹായം കിട്ടാതെ പൊരിവെയിലിൽ കിടന്നത് നാല് മണിക്കൂറോളം. ബോധമില്ലാതെ കിടന്ന മുണ്ടല്ലൂർ സ്വദേശി ബാബുവിനെ റെയിൽവെ പൊലീസാണ് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്. മദ്യപിച്ച് കിടക്കുന്നതെന്ന് കരുതി, സഹായിക്കാൻ തുനിയാതെ നൂറുകണക്കിന് പേരാണ് ബാബുവിനെ കടന്നുപോയത്.
എറണാകുളത്ത് ഹോട്ടൽ പണി കഴിഞ്ഞ് വരുന്ന വഴിയായിരുന്നു. വീണുപോയ ബാബുവിനെ അതുവഴി പോയ നൂറുകണക്കിന് പേർ കണ്ടു. പക്ഷേ ആരും സഹായിച്ചില്ല. വിവരം ആരെയുമറിയിച്ചതുമില്ല. നാല് മണിക്കൂർ വെയിലത്തുരുകി കിടക്കുകയായിരുന്നു ബാബു. പതിനൊന്നരയോടെ റെയിൽവെ എഎസ്ഐ മനോജ് കുമാറും കോൺസ്റ്റബിൽ റിബേഷും പതിവ് പരിശോധനയ്ക്ക് ആ വഴി വന്നപ്പോൾ കണ്ടു. ഓടിച്ചെന്ന് കുടപിടിച്ചു, വെള്ളം കൊടുത്തു. നിർജലീകരണം വന്ന് അവശനായ ബാബുവിനെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലാക്കി. തുടര്‍ന്ന് ബാബുവന്‍റെ സഹോദരിയെ വിളിച്ചറിയിച്ചു. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ബാബു ഇപ്പോള്‍.
Also Read: മരിച്ചയാളുടെ പേരിൽ വരെ വായ്പ തിരിമറി; കണ്ണൂരില്‍ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി, 4 പേരെ തരംതാഴ്ത്തി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam