ഖത്തർ കെഎംസിസി ഫണ്ട് കവർച്ച: നടപടിയുമായി മുസ്ലിം ലീഗ് നേതൃത്വം; റൊട്ടാന റസാഖിനെ കെഎംസിസിയിൽ നിന്ന് പുറത്താക്കി

Published : Oct 24, 2026, 10:34 AM IST
Qatar KMCC

Synopsis

ഖത്തർ കെഎംസിസി ഫണ്ട് കവർച്ചയിൽ റൊട്ടാന റസാഖിനെ കെഎംസിസിയിൽ നിന്ന് പുറത്താക്കി. മുസ്ലിം ലീഗ് നേതൃത്വം ആണ് നടപടി സ്വീകരിച്ചത്.

കോഴിക്കോട്: ഖത്തർ കെഎംസിസി ഫണ്ട് കവർച്ചയിൽ റൊട്ടാന റസാഖിനെ കെഎംസിസിയിൽ നിന്ന് പുറത്താക്കി. മുസ്ലിം ലീഗ് നേതൃത്വം ആണ് നടപടി സ്വീകരിച്ചത്. മുസ്ലിം ലീഗ് ഖത്തർ സ്റ്റേറ്റ് കൗൺസിൽ അംഗമായിരുന്നു റൊട്ടാന റസാഖ്. ഖത്തർ കെഎംസിസി ഓഫീസിൽ നിന്നും 8 കോടി രൂപയുടെ കവർച്ച നടന്നതാണ് കേസ്. കേസിലെ ഒന്നാം പ്രതി ബോംബെ ഷാജിയുടെ പുറത്തുവന്ന ശബ്ദ സന്ദേശത്തിലും റൊട്ടാന റസാഖിന്റെ പേര് പരാമർശിക്കുന്നുണ്ട്. എന്നാൽ, സംഭവത്തിൽ തനിക്ക് യാതൊരു അറിവും ഇല്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതം എന്നുമായിരുന്നു റസാഖിന്റെ പ്രതികരണം.

കവർച്ചയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളും വിവാദങ്ങളും കത്തിപ്പടരുമ്പോഴും കെഎംസിസി നേതൃത്വം മൗനം പാലിക്കുകയായിരുന്നു. സംഘടനയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിൻ്റെ അറിവോടെയാണ് കവർച്ചയെന്ന വിമർശനം ശക്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യങ്ങളിൽ പരിശോധന ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതൃത്വം ഉറപ്പു നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ലെന്നും പ്രവർത്തകർ വിമർശിച്ചിരുന്നു. അതിനിടെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുന്നയിച്ച ചിലരെ സംഘടനയിൽനിന്ന് പുറത്താക്കുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റിയാദിലേക്ക് പുതിയ സർവീസ്, ബഹ്‌റൈനിലേക്കും കുവൈത്തിലേക്കും അധിക സർവീസ്; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ശൈത്യകാല സർവീസുകളിൽ വർധന
`പിപി ദിവ്യയുമായി ഒരു പണമിടപാടുമില്ല'; വിജിലൻസ് അന്വേഷണത്തെ സ്വാ​ഗതം ചെയ്യുന്നുവെന്ന് കാർട്ടൺ ഇന്ത്യ പൈവറ്റ് ലിമിറ്റഡ്