തിരുവനന്തപുരം വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ ലെവൽ-2 അക്രഡിറ്റേഷൻ

Published : Jul 23, 2024, 02:25 PM IST
തിരുവനന്തപുരം വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ ലെവൽ-2 അക്രഡിറ്റേഷൻ

Synopsis

അടിസ്ഥാന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തിയതിനൊപ്പം സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കാനായി വിമാനത്താവളത്തിൽ നടപ്പാക്കിയ ഇ-ഗേറ്റ് സംവിധാനം, ഭക്ഷണ-ഷോപ്പിംഗ് സൗകര്യങ്ങളുടെ വിപുലീകരണം ഉൾപ്പെടെയുള്ളവ പരിഗണിച്ചാണ് അംഗീകാരം

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) ലെവൽ-2 എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ ലഭിച്ചു. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിനായി നടത്തുന്ന ശ്രമങ്ങൾ വിലയിരുത്തിയാണ് അംഗീകാരം. 

വിമാനത്താവളത്തിലെ അടിസ്ഥാന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തിയതിനൊപ്പം സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കാനായി വിമാനത്താവളത്തിൽ നടപ്പാക്കിയ ഇ-ഗേറ്റ് സംവിധാനം, ഭക്ഷണ-ഷോപ്പിംഗ് സൗകര്യങ്ങളുടെ വിപുലീകരണം ഉൾപ്പെടെയുള്ളവ അംഗീകാരത്തിനായി പരിഗണിക്കപ്പെട്ടതായി വിമാനത്താവള അധികൃതർ അറിയിത്തു. യാത്രക്കാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് വിമാനത്താവളത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതെന്നും അധികൃതർ വിശദീകരിക്കുന്നു.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ 2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ യാത്രക്കാരുടെ എണ്ണത്തിലും എയർ ട്രാഫിക് മൂവ്‌മെന്റുകളുടെ (എടിഎം) എണ്ണത്തിലും റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രിൽ, മേയ്, ജൂൺ എന്നീ മൂന്നു മാസത്തിനിടെ 12.6 ലക്ഷത്തിലേറെ യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. പ്രതിമാസ ശരാശരി 4 ലക്ഷം പിന്നിട്ടു. ഈ കാലയളവിൽ 7954 എയർ ട്രാഫിക് മൂവ്മെന്റുകളാണ് നടന്നത്. കഴിഞ്ഞ വർഷം ഈ കാലയളവിൽ ഇത് 6887 ആയിരുന്നു- 14% വർധന. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ സംഭവം; മുഖ്യപ്രതി വിഷ്ണു പിടിയില്‍
അജീഷ് ശിവൻറെ ആത്മഹത്യ: അന്വേഷണം ആരംഭിച്ചു, ലോൺ ആപ്പുകളിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ വന്നുവെന്ന് കണ്ടെത്തൽ