
അൽ മുക്താദിർ 24 ക്യാരറ്റ് ഗോൾഡ് ബുള്ള്യൻ എക്സ്ക്ലൂസീവ് ഷോറൂം (എക്സ്പോർട്ട് ആന്റ് ഇംപോർട്ട്), അൽ ഖാദിർ ഗോൾഡ് ആന്റ് ഡയമണ്ട് ജ്വല്ലറി ഷോറൂം, അൽ മുക്താദിർ വെഡ്ഡിംഗ് ജ്വല്ലറി ഷോറൂം എന്നിവയുടെ ഉദ്ഘാടനം ഓൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ലോ ബോർഡ് മെമ്പർ അബ്ദുൽ ഷുക്കൂർ മൗലവി, അൽ മുക്താദിർ ഗോൾഡ് ആന്റ് ഡയമണ്ട് മാനുഫാക്ച്ചറിംഗ് ആന്റ് ഹോൾസെയിൽ ജ്വല്ലറി ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ആന്റ് സി.ഇ.ഒ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
മുഖ്യാതിഥികളായി സുന്ന എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൽ ട്രസ്റ്റ് ചെയർമാൻ മൗലാന മുഹമ്മദ് അയൂബ് നദ്വി, എക്സ്. എക്സിക്യൂട്ടീവ് ഡയറക്ടർ (ഡിപ്പാർട്ട്മെന്റ് ഓഫ് ടൂറിസം ആന്റ് കോമേഴ്സ് മാർക്കറ്റിംഗ് - യു.എ.ഇ.) ആന്റ് മുക്താദിർ ജ്വല്ലറി ട്രേഡിംഗ് കമ്പനി എൽ.എൽ.സി. അസിസ്റ്റന്റ് ഗ്ലോബൽ ജനറൽ മാനേജർ ഇബ്രാഹിം യാഖൂത്, അൽ മുക്താദിർ ഗ്രൂപ്പ് ഗ്ലോബൽ ജനറൽ മാനേജർ ഗുൽസാർ അഹമ്മദ് സേട്ട്, അസിസ്റ്റന്റ് ഗ്ലോബൽ ജനറൽ മാനേജർ നാസർ അൽഹാദി, കേരള മുസ്ലീം ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ എന്നിവർ പങ്കെടുത്തു.
ഈദുൽ അദ്ഹ ബിഗ് ഓഫറായിരുന്ന ഇന്നോവ ഹൈക്രോസ് കാറിന്റെ നറുക്കെടുപ്പ് ഭക്ഷ്യസിവിൽ സപൈ്ലസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവ്വഹിച്ചു. കൊല്ലം-കരുനാഗപ്പള്ളി അൽ ഗനിയിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ പർച്ചേസ് ചെയ്ത നവാസിനാണ് ഇന്നോവ ഹൈക്രോസ് കാർ സമ്മാനം ലഭിച്ചത്.
ഭാഗ്യവധുവിന് ഇരട്ടി സ്വർണ്ണം സമ്മാന നറുക്കെടുപ്പ് ഇബ്രാഹിം യാഖൂത് നിർവ്വഹിച്ചു. ഒന്നാം സമ്മാനമായ വാങ്ങുന്ന സ്വർണ്ണാഭരണത്തിന്റെ അതേ തൂക്കത്തിലുള്ള സ്വർണ്ണം തൃശ്ശൂർ അർ റഹ്മാൻ നിന്നും പർച്ചേസ് ചെയ്ത കോഴിക്കോട് സ്വദേശി ശ്രീ. സി.പി. ചന്ദ്രനും, രണ്ടാം സമ്മാനമായ വാങ്ങുന്ന സ്വർണ്ണാഭരണത്തിന്റെ പകുതി സ്വർണ്ണം കൊല്ലം അൽ ബാസിതിൽ നിന്നും പർച്ചേസ് ചെയ്ത ഷെഹിനയ്ക്കും മൂന്നാം സമ്മാനമായ വാങ്ങുന്ന സ്വർണ്ണാഭരണത്തിന്റെ 25%% സ്വർണ്ണം തിരുവനന്തപുരം അൽ ഷക്കൂറിൽ നിന്നും പർച്ചേസ് ചെയ്ത ശ്രീ. അബു ഷെഹ്മാനും ലഭിച്ചു.
ജി.ഡി.ജെ.എം.എം.എ - യുടെ തൊഴിലുറപ്പ് പദ്ധതിയുടെ ഉദ്ഘാടനം കോവളം നിയമസഭാ അംഗം ശ്രീ. എം.വിൻസെന്റ് എം.എൽ.എ.യും നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂൺ 30 വരെ എല്ലാ കേരള ആഭരണങ്ങൾക്കും എല്ലാ മോഡലിലുള്ള കമ്മലുകൾക്കും 0% പണിക്കൂലിയിൽ അൽ മുക്താദിറിന്റെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.
ഇനി 'ഇരട്ടി സ്വർണ്ണം നേടാം' രണ്ട് സീസണുകൾ വൻ വിജയകരമായി പൂർത്തിയാക്കിയതിനാൽ മൂന്നാം സീസൺ ഇതിനോടനുബന്ധിച്ച് ആരംഭിക്കുന്നതായും, കൂടാതെ ഇന്നോവ ഹൈക്രോസ് കാർ നറുക്കെടുപ്പ് സമ്മാനം ജനങ്ങൾ ഏറ്റെടുത്തതിനാൽ രണ്ടാമതും ഇന്നോവ ഹൈക്രോസ് കാർ നറുക്കെടുപ്പ് പദ്ധതി ആരംഭിച്ചതായി ചെയർമാൻ ആന്റ് സി.ഇ.ഒ. ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് : 8111955916, 9072222112, 9539999697, 9745663111
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam