
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനെ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കി. കോർപ്പറേഷനിലെ അമ്പലത്തറ, കളിപ്പാകുളം വാർഡുകൾ മാത്രമാണ് ഇനി ഹോട്ട്സ്പോട്ടുകൾ. അതേ സമയം വർക്കലയെ വീണ്ടും ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. വർക്കലയെ പട്ടികയിൽ ഉൾപ്പെടുത്താൻ ജില്ലാ കളക്ടർ സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയിരുന്നു.
ഇതോടൊപ്പം ഇടുക്കിയിലെയും കോട്ടയത്തേയും 3 പഞ്ചായത്തുകൾ പുതിയതായി ഹോട്ട് സ്പോട്ട് പ്രദേശങ്ങളിലുള്‍പ്പെടുത്തി. ഇടക്കി ജില്ലയിലുള്‍പ്പെടുന്ന വാഴത്തോപ്പ്, നെടുങ്കണ്ടം ഏലപ്പാറ എന്നീ പ്രദേശങ്ങളും കോട്ടയം ജില്ലയിലെ വിജയപുരം, പനച്ചിക്കാട്, കോട്ടയം നഗരസഭ എന്നിവിടങ്ങളുമാണ് പുതിയതായി ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.
അമിത ആസക്തിയുള്ളവർക്ക് മദ്യം: അബ്‌കാരി ചട്ടം ഭേദഗതി ചെയ്തു; വെയർഹൗസ് വഴി മദ്യം നൽകില്ലെന്ന് എക്സൈസ്
ഇടുക്കിയിൽ തിങ്കളാഴ്ച മുതൽ വാഹനങ്ങൾക്ക് അക്ക നിയന്ത്രണമേര്‍പ്പെടുത്തി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ നിരത്തിലിറക്കാന്‍ പാടുള്ളൂ. ഞായർ ദിവസം നിയന്ത്രണമില്ല. എന്നാല്‍ ആവശ്യ സർവീസുകൾക്ക് നിയന്ത്രണം ബാധകമല്ല.
കേരളത്തില്‍ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, സംസ്ഥാനത്താകെ 116 പേര്‍ ചികിത്സയില്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam