Asianet News MalayalamAsianet News Malayalam

അമിത ആസക്തിയുള്ളവർക്ക് മദ്യം: അബ്‌കാരി ചട്ടം ഭേദഗതി ചെയ്തു; വെയർഹൗസ് വഴി മദ്യം നൽകില്ലെന്ന് എക്സൈസ്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മദ്യശാലകൾ അടച്ചിട്ടതോടെയാണ് സംസ്ഥാനത്ത് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നൽകാമെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്

Kerala Abkari act amendment passed
Author
Thiruvananthapuram, First Published Apr 24, 2020, 7:56 PM IST

തിരുവനന്തപുരം: അമിതമായ ആസക്തിയുള്ളവർക്ക് മദ്യം വിതരണം ചെയ്യുന്നതിനായി അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തി. ഇനി മുതൽ വെയർഹൗസിൽ എത്തുന്നവർക്ക് മദ്യം നൽകാമെന്ന് നിയമ ഭേദഗതി പറയുന്നു. നേരത്തെ ഡോക്ടർമാരുടെ കുറിപ്പടിയുമായി വരുന്നവർക്ക് വെയർഹൗസിൽ നിന്നും മദ്യം വിതരണം ചെയ്യാമെന്ന് സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിയമ ഭേദഗതി കൊണ്ടുവന്നത്.

എന്നാൽ ഭേദഗതി അനുസരിച്ച് നാളെ മുതൽ എല്ലാവർക്കും വെയർഹൗസ് വഴി നൽകില്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. ഡോക്ടർമാരുടെ കുറിപ്പടിയുള്ളവർക്ക് മദ്യം നൽകാനുള്ള നീക്കം കേരള ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ.

മദ്യാസക്തർക്ക് മദ്യം ബിവറേജസ് കോര്‍പറേഷൻ വഴി നൽകാനുള്ള ഉത്തരവിനെ  ഹൈക്കോടതിയിൽ  പൂർണ്ണമായും  ന്യായീകരക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. . മദ്യം കിട്ടാതെ വരുമ്പോൾ രോ‌ഗ ലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ട് സംസ്ഥാനത്ത്. എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ല. അതിനുള്ള സൗകര്യം സംസ്ഥാനത്തില്ലെന്നും സര്‍ക്കാര്‍ കോടതിയിൽ പറ‍ഞ്ഞു. 

എന്ത് ശാസ്ത്രീയ അടിത്തറയാണ് ഈ ഉത്തരവിന് ഉള്ളതെന്ന് കോടതി ചോദിച്ചു. മദ്യാസക്തര്‍ക്ക് മദ്യം നൽകുന്നു എന്നതിന് അപ്പുറം ഇതിലെന്ത് കാര്യമാണ് പറയാനുള്ളതെന്നും കോടതി ചോദിച്ചു. അപ്പോഴാണ് മദ്യം പൂര്‍ണ്ണമായും നിരോധിച്ച സംസ്ഥാനങ്ങളിൽ പോലും ഡോക്ടര്മാരുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കുന്നുണ്ട് എന്ന കാര്യം സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞത്. അത് മാത്രമാണ് ഉദ്ദേശിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ വാദിച്ചു. 

മാത്രമല്ല കുറിപ്പടി എഴുതാൻ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കുന്നില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. അതെസമയം ഒരു ഡോക്ടറും മദ്യം കുറിപ്പടിയിൽ എഴുതില്ലെന്ന് പറ‍ഞ്ഞു കഴിഞ്ഞു. അങ്ങനെ എങ്കിൽ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് എന്ത് കാര്യമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. 

സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ ടിഎൻ പ്രതാപൻ നൽകിയ ഹര്‍ജി വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയും കോടതിയെ സമീപിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios