തിരുവനന്തപുരം കോർപറേഷൻ്റെ സുപ്രധാന പദ്ധതിക്ക് നാളെ തുടക്കം; ഡിവൈൻ നെറ്റ്‌വർക് ഏജൻസിക്ക് കരാർ നൽകി; അഞ്ച് ഡിവിഷനുകളിൽ അപകടകരമായ കേബിളുകൾ നീക്കും

Published : Oct 11, 2026, 02:13 AM IST
trivandrum corporation

Synopsis

തിരുവനന്തപുരം നഗരത്തിൽ അപകടകരമായി വലിച്ചിട്ടിരിക്കുന്ന അനാവശ്യ കേബിളുകൾ നീക്കം ചെയ്യുന്നതിനുള്ള പദ്ധതിക്ക് നഗരസഭ തുടക്കമിടുന്നു. ആദ്യഘട്ടത്തിൽ അഞ്ച് വാർഡുകളിൽ നടപ്പാക്കുന്ന പദ്ധതി തിങ്കളാഴ്ച മേയർ വി. വി. രാജേഷ് ഉദ്ഘാടനം ചെയ്യും. ടാഗ് ചെയ്യാത്ത കേബിളുകൾ മുറിച്ചു മാറ്റുകയും ബാക്കിയുള്ളവ സുരക്ഷിതമായി ക്ലിപ്പ് ചെയ്യുകയുമാണ് ചെയ്യുന്നത്.

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ അപകടകരവും അശാസ്ത്രീയവുമായ രീതിയിൽ വലിച്ചിട്ടിരിക്കുന്ന അനാവശ്യ കേബിളുകളും ടെലിഫോൺ-ഇന്റർനെറ്റ് വയറുകളും നീക്കം ചെയ്യുന്നതിനുള്ള ബൃഹത് പദ്ധതിക്ക് തിരുവനന്തപുരം നഗരസഭ തുടക്കമിടുന്നു. ഇന്ത്യയിൽ വാരാണസിയിലും മുംബൈയിലും വിജയകരമായി നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മേയർ വി. വി. രാജേഷ് നിർവഹിക്കും.

നഗരത്തിലെ അനാവശ്യ കേബിളുകൾ നീക്കം ചെയ്യുന്നതിനായി നഗരസഭാ കൗൺസിൽ നേരത്തെ തന്നെ പ്രമേയം അംഗീകരിച്ചിരുന്നു. നിരവധിയായ അപകടങ്ങൾക്കും ജീവഹാനിക്കും വഴിവെക്കുന്ന ഇത്തരം കേബിളുകൾ ബന്ധപ്പെട്ട സേവന ദാതാക്കൾ (സെർവീസ് പ്രൊവൈഡർമാർ) സ്വയം നീക്കം ചെയ്യാത്ത പക്ഷം നഗരസഭ നേരിട്ട് നീക്കം ചെയ്യും. ഇതിനായി വരുന്ന് തുക ചെലവായി ബന്ധപ്പെട്ട കമ്പനികളിൽ നിന്ന് ഈടാക്കുമെന്നും നഗരസഭ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നഗരസഭയിലെ ആകെയുള്ള 101 വാർഡുകളിലും പദ്ധതി നടപ്പാക്കുമെങ്കിലും ആദ്യഘട്ടത്തിൽ 5 വാർഡുകളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക. നഗരസഭാ മെയിൻ ഓഫീസ് സ്ഥിതിചെയ്യുന്ന പാളയം, ഫോർട്ട്, കണ്ണമ്മൂല, തൈക്കാട്, പെരുന്താന്നി എന്നിവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വാർഡുകൾ. ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിലർമാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സർവീസ് പ്രൊവൈഡർമാരുടെയും യോഗത്തിലാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. 'ഡിവൈൻ നെറ്റ്‌വർക്ക്' എന്ന ഏജൻസിക്കാണ് ഇതിന്റെ കരാർ നൽകിയിരിക്കുന്നത്. തിരിച്ചറിയൽ ടാഗ് ചെയ്യാത്ത കേബിളുകൾ മുഴുവൻ മുറിച്ചു മാറ്റിയ ശേഷം ബാക്കിയുള്ളവ യന്ത്രങ്ങൾ ഉപയോഗിച്ച് ഒരുമിച്ച് ക്ലിപ്പ് ചെയ്ത് സുരക്ഷിതമാക്കുന്ന രീതിയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യാത്രക്കാർ ഏറെ ആഗ്രഹിച്ച മാറ്റവുമായി ദക്ഷിണ റെയിൽവേ: തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള ജനശതാബ്‌ദി കോച്ചുകളിലെ സീറ്റ് മാറ്റി
കെഎസ്എഫ്ഇയിൽ പുതിയ മാറ്റം; മുതിർന്ന പൗരന്മാർക്കും പ്രവാസി മലയാളികൾക്കുമായി പ്രത്യേക സേവന കൗണ്ടറുകൾ