തിരുവനന്തപുരത്ത് കൊവിഡ് മാനദണ്ഡം ലംഘിച്ച് സിപിഎമ്മിന്റെ സമ്മേളനം; പങ്കെടുത്തവരിൽ എംഎൽഎയും

Web Desk   | Asianet News
Published : Aug 06, 2020, 12:11 PM ISTUpdated : Aug 06, 2020, 02:02 PM IST
തിരുവനന്തപുരത്ത് കൊവിഡ് മാനദണ്ഡം ലംഘിച്ച് സിപിഎമ്മിന്റെ  സമ്മേളനം; പങ്കെടുത്തവരിൽ എംഎൽഎയും

Synopsis

ബിജെപിയിൽ നിന്നും സിപിഎമ്മിലേക്ക് എത്തിയ പ്രവർത്തകരെ സ്വീകരിക്കുന്ന പരിപാടിയിലാണ് മാനദണ്ഡങ്ങൾ ലംഘിച്ചു പ്രവർത്തകർ തടിച്ചു കൂടിയത്. കൊവിഡ്‌ നിയന്ത്രണം പൂർണമായും പൊലീസിനെ ഏല്പിച്ചിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. 

തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പന്റെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമ്മേളനം നടത്തിയെന്ന് ആക്ഷേപം. നെയ്യാറ്റിൻകര ചെങ്കൽ കാരിയോട് നടന്ന സമ്മേളനത്തിൽ പങ്കെടുത്തത് 100 ലേറെ ആളുകളാണ്. ഇന്നലെ നടന്ന സമ്മേളനത്തിൽ നെയ്യാറ്റിൻകര എം എൽ എ കെ ആൻസലനും പങ്കെടുത്തു.

ബിജെപി യിൽ നിന്നും സി പി എമ്മിലേക്ക് എത്തിയ പ്രവർത്തകരെ സ്വീകരിക്കുന്ന പരിപാടിയിലാണ് മാനദണ്ഡങ്ങൾ ലംഘിച്ചു പ്രവർത്തകർ തടിച്ചു കൂടിയത്. പാറശാല ചെങ്കൽ പ്രദേശങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നുവെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നതാണ്. കൊവിഡ്‌ നിയന്ത്രണം പൂർണമായും പൊലീസിനെ ഏല്പിച്ചിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. 

Read Also: സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേ സമയം ആറ് ഉപഭോക്താക്കള്‍, ബാങ്കുകളിലും നിയന്ത്രണം.....
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ കേരളീയ സദ്യ 21മുതൽ, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്ക് നാളെ പ്രത്യേക യോഗം
നാല് ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയ സൈനികനെ നിലമ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം