
തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസ്- ബിജെപി ഏറ്റുമുട്ടലിനിടെ തിരുവനന്തപുരത്ത് ഡിസിസി ഓഫീസിന് നേരെ കല്ലേറ്. നെയ്യാറ്റിന്‍കര ആനാവൂരിൽ കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് കത്തിച്ചു. നേതൃത്വത്തിന്‍റെ ഒത്താശയോടെ ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കെപിസിസി പ്രസിഡന്‍റ് ആരോപിച്ചു. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പുലര്‍ച്ചെ തലസ്ഥാനത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
ആഭ്യന്തരമന്ത്രി അമിത്ഷായെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചതിന് പകരം ചോദിച്ചുള്ള യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം രാപകൽ വ്യത്യാസമില്ലാതെ തുടരുകയാണ്. ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം കരിങ്കൊടി കാണിച്ചത് പുലര്‍ച്ചെയാണ്.
നെയ്യാറ്റിൻകരയിൽ ഇന്നലെ മന്ത്രി ഒ.ജെ ജനീഷിനെ കരിങ്കൊടി കാണിച്ചതിന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്‍റിന്‍റെ കാര്‍ കോണ്‍ഗ്രസുകാര്‍ തടഞ്ഞിരുന്നു. കയ്യാങ്കളിയുമുണ്ടായി .ഇതിന് പിന്നാലെയാണ് ആനാവൂരിൽ മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചത്. തിരുവനന്തപുരം ഡിസിസി ഓഫീസിന്‍റെ ചില്ലുകള്‍ അജ്ഞാതര്‍ രാത്രി എറിഞ്ഞു തകര്‍ത്തു. ഓഫീസിൽ ആരും ഉണ്ടായിരുന്നില്ല . സിസിടിവി ക്യാമറകളും പ്രവര്‍ത്തിക്കുന്നില്ല . കെപിസിസി പ്രസിഡന്‍റ് ഉള്‍പ്പടെയുള്ള നേതാക്കള്‍ സ്ഥലത്ത് എത്തി.
തിരുവനന്തപുരത്ത് ബ്ലോക്ക് കേന്ദ്രങ്ങളിൽ കോണ്‍ഗ്രസ് പ്രതിഷേധിക്കും. കരിങ്കൊടി പ്രതിഷേധം യുവമോര്‍ച്ച തുടരുമെന്നതിനാൽ മന്ത്രിമാരുടെ സുരക്ഷ പൊലീസ് കൂട്ടി. അതേ സമയം അധിക സുരക്ഷ ഏര്‍പ്പെടുത്തിയതിന് ഡിസിപിയോട് മുഖ്യമന്ത്രി കയര്‍ത്തു. വയോജന വകുപ്പിന്‍റെ വാക്കത്തോണ്‍ ഉത്ഘാടനത്തിന് കവടിയാറിലേയ്ക്ക് വന്നപ്പോള്‍ പൈലറ്റ് വാഹനത്തിന് മുന്നിൽ ഒരു ജീപ്പ് അധിമായി പൊലീസ് ഉള്‍പ്പെടുത്തതിലാണ് അതൃപ്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam