തിരുവനന്തപുരത്തെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് കേസ്: അച്ചടക്ക നടപടി നേരിട്ട മുൻ എൽസി സെക്രട്ടറിക്ക് വീണ്ടും പാർട്ടി ചുമതല

Published : Oct 09, 2026, 01:44 PM IST
cpim flag

Synopsis

രക്തസാക്ഷി വിഷ്ണു ഫണ്ട് തട്ടിപ്പ് കേസിൽ അച്ചടക്ക നടപടി നേരിട്ട മുൻ എൽസി സെക്രട്ടറി രവീന്ദ്രന് സിഐടിയു ഏരിയ കൺവീനറായി വീണ്ടും ചുമതല നൽകി. വി ശിവൻകുട്ടിയുടെ സമ്മർദ്ദത്തെ തുടർന്നാണ് ഈ തീരുമാനമെന്നാണ് ആക്ഷേപം.

തിരുവനന്തപുരം: രക്തസാക്ഷി വിഷ്ണു ഫണ്ട് തട്ടിപ്പ് കേസിൽ അച്ചടക്ക നടപടി നേരിട്ട മുൻ എൽസി സെക്രട്ടറി രവീന്ദ്രന് വീണ്ടും പാർട്ടി പദവി. രവീന്ദ്രനെ സിഐടിയു ഏരിയ കൺവീനറാക്കി. ഇതിനെതിരെ പാർട്ടിക്ക് പരാതി നൽകിയിരിക്കുകയാണ് വിഷ്ണുവിന്‍റെ കുടുംബം.

രവീന്ദ്രന് ചുമതല നൽകുന്നതിൽ പ്രതിഷേധം ഉള്ളതിനാൽ സിഐടിയു ഏരിയ സമ്മേളനം മാറ്റിവെച്ചിരുന്നു. വി ശിവൻകുട്ടിയുടെ സമ്മർദ്ദത്തെ തുടർന്നാണ് രവീന്ദ്രന് ചുമതല നൽകിയതെന്നാണ് ആക്ഷേപം. രവീന്ദ്രനെ പാർട്ടി നേതൃത്വം സഹായിക്കുന്നതിൽ പ്രതിഷേധിച്ച് കൊല്ലപ്പെട്ട വിഷ്ണുവിൻ്റെ സഹോദരൻ വിനോദ് പാർട്ടി വിട്ടിരുന്നു.

സിപിഎമ്മിന്‍റെ വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു തിരുവനന്തപുരം കൈതമുക്കിൽ വച്ച് 2008 ഏപ്രിൽ ഒന്നിനാണ് കൊല്ലപ്പെട്ടത്. ആർഎസ്എസ് പ്രവർത്തകർ പ്രതികളായ കേസിൽ 2022ൽ എല്ലാവരെയും ഹൈക്കോടതി വെറുതെവിട്ടു. അതിനിടെ വിഷ്ണുവിന്‍റെ കുടുംബത്തെ സഹായിക്കാൻ വഞ്ചിയൂർ ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഫണ്ട് പിരിവ് നടത്തി. 10 ലക്ഷം രൂപയാണ് പിരിച്ചത്. അഞ്ച് ലക്ഷം രൂപ ലോക്കൽ സെക്രട്ടറി സ്വന്തം നിലയിൽ പിൻവലിച്ചെന്ന് വർഷങ്ങൾക്ക് ശേഷം പരാതിയെത്തി. ഈ സംഭവത്തിൽ പാർട്ടി അന്വേഷണവും നടപടിയും വന്നു. നടപടി നേരിട്ട നേതാവിന് വീണ്ടും പദവി നൽകിയിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

‌‌മാസപ്പടി കേസില്‍ പിണറായിക്കെതിരായ അന്വേഷണം; കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീൽ നല്‍കിയേക്കില്ല, വിജിലൻസ് കേസെടുക്കും
എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റില്‍ ചാടി, കുഞ്ഞിന് ജീവൻ നഷ്ടമായി; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, അമ്മക്കെതിരെ കേസ്