
തിരുവനന്തപുരം: കോർപ്പറേഷനിലെത്തുന്ന എല്ലാവരുടെയും ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റാൻ ഒരു പക്ഷേ സാധിച്ചുവെന്ന് വരില്ലെങ്കിലും ഗരത്തിലെ ജനങ്ങളെ കേൾക്കാനും,സാധ്യമാകുന്ന പരിഹാരം കാണാനും അത്മാർത്ഥമായി പരിശ്രമിയ്ക്കുന്നുണ്ടെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്. ദൈനംദിനം നൂറുകണക്കിന് പേരാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് കോർപ്പറേഷനിലെത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.
മേയർ വി വി രാജേഷ് ഫോസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ്:
‘ദൈനംദിനം നൂറുകണക്കിന് പേരാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് കോർപ്പറേഷനിലെത്തുന്നത്. എല്ലാവരുടെയും ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റാൻ ഒരു പക്ഷേ സാധിച്ചുവെന്ന് വരില്ല, എന്നാൽ നഗരത്തിലെ ജനങ്ങളെ കേൾക്കാനും, സാധ്യമാകുന്ന പരിഹാരം കാണാനും ഞങ്ങൾ അത്മാർത്ഥമായി പരിശ്രമിയ്ക്കുന്നുണ്ട്.’- വി വി രാജേഷ്
ദിവസങ്ങൾക്കു മുൻപ്, മുഖ്യമന്ത്രി പിണറായി വിജയനെ മേയർ വി വി രാജേഷ് സന്ദർശിച്ചിരുന്നു. ഡെപ്യൂട്ടി മേയർ ജിഎസ് ആശാനാഥും ഒന്നിച്ച് മുഖ്യമന്ത്രിയെ ഓഫീസിലെത്തി സന്ദർശിച്ചുവെന്ന് വി വി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. കോർപറേഷന്‍റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്‍റെ പിന്തുണ തേടിയെന്നും വികസന പ്രവർത്തനങ്ങൾക്ക് നല്ല രീതിയിലുള്ള സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തുവെന്നും വി വി രാജേഷ് പറഞ്ഞു. സംസ്ഥാന തലസ്ഥാനങ്ങളിലെ കോർപറേഷനുകളിലേക്കുള്ള കേന്ദ്ര പദ്ധതികൾ പരമാവധി നേടിയെടുത്ത് മുന്നോട്ട് പോകുവാനുള്ള സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുവാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും വി വി രാജേഷ് പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam