തിരുവനന്തപുരത്തെ പൊലീസ് ഉദ്യോഗസ്ഥന്‍റെ ആത്മഹത്യ; മേലുദ്യോഗസ്ഥരുടെ സമ്മർദം കാരണമെന്ന് അമ്മ

Published : Jul 11, 2025, 06:18 PM IST
Inspector Jaison Alex

Synopsis

ആറ് കോടിയുടെ ബില്ലിൽ ഒപ്പിടാത്തതിന്‍റെ പേരിൽ സമ്മർദമുണ്ടായെന്ന് അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരത്തെ പൊലീസ് ഉദ്യോഗസ്ഥന്‍റെ ആത്മഹത്യ മേലുദ്യോഗസ്ഥരുടെ സമ്മർദം കാരണമെന്ന് അമ്മ. ഇന്ന് രാവിലെയാണ് ടെലി കമ്യൂണിക്കേഷൻ ഇൻസ്പെക്ടർ ജയ്സൺ അലക്സ് ജീവനൊടുക്കിയത്. ആറ് കോടിയുടെ ബില്ലിൽ ഒപ്പിടാത്തതിന്‍റെ പേരിൽ സമ്മർദമുണ്ടായെന്ന് അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടെലി കമ്യൂണിക്കേഷൻ വിഭാഗത്തിലേക്ക് സാധനങ്ങൾ വാങ്ങിയ ബില്ലിൽ മകൻ ഒപ്പിട്ടിരുന്നില്ല. ബില്ലിൽ പ്രശ്നങ്ങളുണ്ടെന്നും ഒപ്പിട്ടാൽ കുടുങ്ങുമെന്നും മകന്‍ പറഞ്ഞതായും ജയ്സണിന്‍റെ അമ്മ പറയുന്നു.

കേരള പൊലീസിൻ്റെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ ജെയ്സൺ അലക്സാണ് ഇന്ന് രാവിലെ മരിച്ചത്. തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ വീടിനുള്ളിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികള്‍  പൂര്‍ത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമോ ? പൾസർ സുനി അടക്കം 6 പ്രതികളുടെ ശിക്ഷ നാളെ, തെളിഞ്ഞത് ബലാത്സംഗമടക്കം കുറ്റം