അമ്പലത്തിൽ പോയാൽ ആർഎസ്എസ് ആകുമോ; കോടിയേരിയുടെ പ്രസ്താവന സിപിഎമ്മിന്റെ നിലവാരത്തകർച്ചയെന്നും തിരുവഞ്ചൂർ

Web Desk   | Asianet News
Published : Oct 24, 2020, 11:06 AM IST
അമ്പലത്തിൽ പോയാൽ ആർഎസ്എസ് ആകുമോ; കോടിയേരിയുടെ പ്രസ്താവന സിപിഎമ്മിന്റെ  നിലവാരത്തകർച്ചയെന്നും തിരുവഞ്ചൂർ

Synopsis

വ്യക്തിപരമായ വിഷമങ്ങൾ ആയിരിക്കാം തരംതാഴ്ന്ന വിമർശനം ഉന്നയിക്കുന്നതിന് കാരണം. ആദർശാധിഷ്ഠിത രാഷ്ട്രീയവും സിപിഎമ്മും തമ്മിൽ ഇന്ന് പുലബന്ധം പോലുമില്ല.

കോട്ടയം: തനിക്കെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സിപിഎമ്മിന്റെ  നിലവാരത്തകർച്ചയാണ് സൂചിപ്പിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.  വ്യക്തിപരമായ വിഷമങ്ങൾ ആയിരിക്കാം തരംതാഴ്ന്ന വിമർശനം ഉന്നയിക്കുന്നതിന് കാരണം. ആദർശാധിഷ്ഠിത രാഷ്ട്രീയവും സിപിഎമ്മും തമ്മിൽ ഇന്ന് പുലബന്ധം പോലുമില്ല. അമ്പലത്തിൽ പോയാൽ ആർഎസ്എസ് ആകുമോ എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ബിജെപി യിലേക്ക് ആളെ പിടിക്കുന്നതിനുള്ള പണിയാണ് സിപിഎം നടത്തുന്നത്.  ഇതൊരു രാഷ്ട്രീയ ആയുധമായി ആണ് സിപിഎം ഉപയോഗിക്കുന്നത്. നാട്ടിലെ അമ്മ പെങ്ങന്മർക്ക് കേൾക്കാനാവാത്ത ഭാഷയാണ് സിപിഎം നേതാക്കൾ ചാനലിൽ പറയുന്നത്. അമ്പലത്തിൽ നിന്ന് പറഞ്ഞതനുസരിച്ചാണ് താൻ അന്നദാന മണ്ഡപത്തിൽ പോയത്.  അമ്പലത്തിൽ പോയാൽ ആർഎസ്എസ് ആകുമോ. പനച്ചിക്കാട് ക്ഷേത്രത്തിൽ എല്ലാ മതസ്ഥരും പോകാറുണ്ട്. 

കോടിയേരി ബാലകൃഷ്ണനെ താൻ വെല്ലുവിളിക്കുന്നു.  ഏത്  ആർഎസ്എസ് നേതാവുമായാണ് താൻ ചർച്ച നടത്തിയത് എന്ന് കൂടി പറയണം. ഇനി തനിക്കെതിരെ പറഞ്ഞാൽ താൻ  അതിനപ്പുറത്തേക്കുള്ള കാര്യങ്ങൾ പറയും. അത്  കോടിയേരിക്ക് വിഷമമാകും. ചില പൂജകൾ തിരിച്ചടിക്കും,  അതാണ് ഇപ്പൊ കോടിയേരിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. 

Read Also: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പോയോ? പ്രചരിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിന്റെയും കാവ്യയുടെയും ലോക്കർ പൊലീസ് തുറന്നു, അകത്തുണ്ടായിരുന്നത് വെറും 5 രൂപ! ലോക്കർ ദൃശ്യങ്ങൾ സൂക്ഷിക്കാനെന്ന വാദത്തിന് തെളിവെവിടെയെന്ന് കോടതി
പയ്യന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം; സ്ഫോടക വസ്തു എറിഞ്ഞു, ദൃശ്യങ്ങൾ സിസിടിവിയിൽ