Silver Line: അലൈൻമെന്റുമായി ബന്ധപ്പെട്ട ആരോപണങ്ങളിലുറച്ച് തിരുവഞ്ചൂർ;കൂടുതൽ തെളിവുകൾ പുറത്തുവിടും

Published : Mar 24, 2022, 06:29 AM ISTUpdated : Mar 24, 2022, 06:51 AM IST
Silver Line: അലൈൻമെന്റുമായി ബന്ധപ്പെട്ട ആരോപണങ്ങളിലുറച്ച് തിരുവഞ്ചൂർ;കൂടുതൽ തെളിവുകൾ പുറത്തുവിടും

Synopsis

രണ്ട് കിലോമീറ്റർ വ്യത്യാസം വന്നത് എന്തുകൊണ്ട് നാട്ടുകാരോട് പറഞ്ഞില്ല. ജി ചെറിയാൻ മറുപടി പറയാൻ ബാധ്യസ്ഥനാണ്. ഇതുപോലെ പലയിടത്തും അലെയ്മെന്‍റ് മാറ്റിയെന്നാണ് അറിവ്.മുളക്കുഴയുടെ കാര്യത്തിൽ സർക്കാർ ആദ്യം മറുപടി പറയട്ടെ അപ്പോൾ പുതിയ തെളിവുകൾ പുറത്തുവിടുമെന്നും തിരുവഞ്ചൂർ രാധകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കോട്ടയം: സിൽവർലൈൻ (silver line)അലൈൻമെന്റുമായി(alignment) ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ(thiruvanchur radhakrishnan). ചങ്ങനാശേരി മുളക്കുഴയിലെ അലെയ്മെന്‍റിൽ രണ്ട് കിലോമീറ്റർ മാറ്റം വരുത്തി. അലെയ്മെന്‍റ് രണ്ട് കിലോമീറ്റർ ഇടത്തോട്ട് മാറിയെനന്നും അദ്ദേഹം പറഞ്ഞു.ഇതിന് തെളിവായി പുതിയ മാപ്പും  തിരുവഞ്ചൂർ രാധാകൃഷ്ണൻ പുറത്തുവിട്ടു. 

എന്തിനാണ് ഈ മാറ്റമെന്ന് കെ റെയിൽ വ്യക്തമാക്കണം. അല്ലെങ്കിൽ തന്‍റെ ആക്ഷേപം ശരിയെന്നാണ് മനസിലാക്കേണ്ടത്. സജി ചെറിയാന് ഇക്കാര്യത്തിൽ എന്തോ താൽപര്യമുണ്ട്. അതുകൊണ്ടാണ് ഇതിൽ കയറിപ്പിടിച്ചത് . രണ്ട് കിലോമീറ്റർ വ്യത്യാസം വന്നത് എന്തുകൊണ്ട് നാട്ടുകാരോട് പറഞ്ഞില്ല. ജി ചെറിയാൻ മറുപടി പറയാൻ ബാധ്യസ്ഥനാണ്. ഇതുപോലെ പലയിടത്തും അലെയ്മെന്‍റ് മാറ്റിയെന്നാണ് അറിവ്.
മുളക്കുഴയുടെ കാര്യത്തിൽ സർക്കാർ ആദ്യം മറുപടി പറയട്ടെ അപ്പോൾ പുതിയ തെളിവുകൾ പുറത്തുവിടുമെന്നും തിരുവഞ്ചൂർ രാധകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

വീട് പോവാതിരിക്കാൻ സജി ചെറിയാൻ കെ റെയിൽ അലൈൻമെന്‍റ് മാറ്റിയെന്ന് തിരുവഞ്ചൂർ; നിഷേധിച്ച് മന്ത്രി

മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഇന്നലെ രം​ഗത്തത്തുകയായി‌രുന്നു. മന്ത്രിയുടെ വീട് സംരക്ഷിക്കാൻ വേണ്ടി ചെങ്ങന്നൂരിൽ കെ റെയിൽ അലൈൻമെന്‍റിൽ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂരിന്‍റെ ആരോപണം. എന്നാൽ എല്ലാ ആരോപണങ്ങളെയും മന്ത്രി സജി ചെറിയാൻ തള്ളിക്കളഞ്ഞു. അലൈൻമെന്‍റ് തീരുമാനിക്കുന്നത് താനല്ലെന്നും ഇനി മാറ്റുകയാണെങ്കിൽ തന്നെ വീട് വിട്ടു നൽകാൻ തയ്യാറാണെന്നും സജി ചെറിയാൻ പറ‍ഞ്ഞു. വീട് പാലിയേറ്റീവ് സൊസൈറ്റിക്കായി വിട്ട് നൽകാൻ നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും സജി ചെറിയാൻ അവകാശപ്പെട്ടു. 
 

PREV
click me!

Recommended Stories

കലാമണ്ഡലം കനകകുമാർ ചെന്നൈയിലെന്ന് രഹസ്യവിവരം; 5 പോക്സോ കേസുകളിലെ പ്രതി, കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ
കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി