
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആദ്യഘട്ടത്തിൽ മുൻ എംഎൽഎ കെഎസ് ശബരീനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. തിരുവന്തപുരം കോര്‍പ്പറേഷൻ യുഡിഎഫ് പിടിക്കുമെന്ന് ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് കെ മുരളീധരൻ വ്യക്തമാക്കി. കോര്‍പ്പറേഷനിലെ 48 സീറ്റുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നാളെ മുതൽ പ്രചാരണ ജാഥകള്‍ ആരംഭിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ദീര്‍ഘകാലത്തിനുശേഷം യുഡിഎഫ് തിരുവനന്തപുരത്ത് അധികാരത്തിൽ വരുമെന്ന് ഡിസിസി അധ്യക്ഷൻ എൻ ശക്തൻ വ്യക്തമാക്കി. നാളെ മുതൽ നവംബര്‍ 12വരെയായിരിക്കും വാഹന പ്രചാരണ ജാഥയെന്നും എൻ ശക്തൻ പറഞ്ഞു. 30വര്‍ഷമായി കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ ജോസഫ് (ഉള്ളൂര്‍), കെഎസ്‍യു വൈസ് പ്രസിഡന്‍റ് സുരേഷ് മുട്ടട, മുൻ കൗണ്‍സിലറും അധ്യാപികയുമായ ത്രേസ്യാമ്മ തോമസ് (നാലാഞ്ചിറ), ഡിസിസി സെക്രട്ടറി എംഎസ് അനിൽകുമാര്‍ (കഴക്കൂട്ടം) തുടങ്ങിയവരടക്കമുള്ളവരുടെ പട്ടികയാണ് പുറത്തുവിട്ടത്. വാർഡ് തലത്തിൽ തീരുമാനിച്ച സഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. നഗരസഭ അഴിമതിക്കെതിരെ കുറ്റപത്രവുമായി കെ.മുരളീധരനായിരിക്കും വാഹന പ്രചാരണ യാത്ര നയിക്കുക. വാഹന പ്രചാരണ ജാഥ പ്രതിപക്ഷ നേതാവ് ഉദ്‌ഘാടനം ചെയ്യും.
മേയര്‍ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന് പറയുന്നില്ലെന്നായിരുന്നു കെ മുരളീധരന്‍റെ പ്രതികരണം.ആശാ സമരത്തിൽ പങ്കെടുത്ത എസ്‍ബി രാജി കാച്ചാണി വാര്‍ഡിൽ മത്സരിക്കും. മുൻ എംപി എ ചാള്‍സിന്‍റെ മരുമകള്‍ എസ്‍ ഷേര്‍ളി പായം വാര്‍ഡിലും മത്സരിക്കും. പത്ത് സീറ്റിൽ നിന്ന് 51ൽ എത്തുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്നും കഴിഞ്ഞ തവണ 86 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചതെന്നും കെ മുരളീധരൻ പറഞ്ഞു. ഏകകണ്ഠമായാണ് പട്ടിക തീരുമാനിച്ചതെന്നും പോരായ്മയുണ്ടെങ്കിൽ അടുത്ത പട്ടികയിൽ പരിഗണനയുണ്ടാകുമെന്നും കെ മുരളീധരൻ പറഞ്ഞു.
കഴക്കൂട്ടം- എംഎസ് അനിൽകുമാര്‍
കാട്ടായിക്കേണം- എ സുചിത്ര
പൗഡിക്കോണം- ഗാന്ധി സുരേഷ്
ചെങ്കോട്ടുകോണം- വിഎ സരിത
കാര്യവട്ടം- ജയന്തി
പാങ്ങപ്പാറ-നീതു രഘുവരൻ
പാതിരിപ്പള്ളി-എസ്‍പി സജികുമാര്ഡ
അമ്പലംമുക്ക്- എ അഖില
കുടപ്പനക്കുന്ന്- എസ് അനിത
നെട്ടയം- ആശ മുരളി
കാച്ചാണി- എസ്‍ബി രാജി
വാഴോട്ടുകോണം- പി സദാനന്ദൻ
കൊടുങ്ങാനൂര്‍- എസ് രാധാകൃഷ്ണൻ നായര്‍
വട്ടിയൂര്‍ക്കാവ്- എസ് ഉദയകുമാര്‍
കാഞ്ഞിരംപാറ- എസ്‍ രവീന്ദ്രൻ നായര്‍
പേരൂര്‍ക്കട- ജി മോഹനൻ
കവടിയാര്‍- കെഎസ് ശബരീനാഥൻ
മുട്ടട-വൈഷ്ണ സുരേഷ്
ചെട്ടിവിളാകം- ബി കൃഷ്ണകുമാര്‍
കിണവൂര്‍- ബി സുഭാഷ്
നാലാഞ്ചിറ- ത്രേസ്യാമ്മ തോമസ്
ഉള്ളൂര്‍- ജോണ്‍സണ്‍ ജോസഫ്
മെഡിക്കൽ കോളേജ്- വിഎസ് ആശ
പട്ടം- പി രേഷ്മ
കേശവദാസപുരം- അനിത അലക്സ്
ഗൗരീശപട്ടം-സുമ വര്‍ഗീസ്
കുന്നുകുഴി-മേരി പുഷ്പം
നന്തൻകോട്-എ ക്ലീറ്റസ്
പാളയം-എസ് ഷേര്‍ളി
വഴുതക്കാട്-നീതു വിജയൻ
ശാസ്തമംഗലം-എസ് സരള റാണി
പാങ്ങോട്-ആര്‍ നാരായണൻ തമ്പി
തിരുമല-മഞ്ജുള ദേവി
തൃക്കണ്ണാപുരം-ജോയ് ജേക്കബ്
പുന്നയ്ക്കാമുകള്‍-ശ്രീജിത്ത്
പൂജപ്പുര-അംബിക കുമാരി അമ്മ
എസ്റ്റേറ്റ്- ആര്‍എം ബൈജു
പൊന്നുമംഗലം-എസ് എസ് സുജി
തിരുവല്ലം-തിരുവല്ലം ബാബു
വലിയതുറ- ഷീബ പാട്രിക്
ആറ്റുകാൽ-അനിതകുമാരി
മണക്കാട്-ലേഖ സുകുമാരൻ
പേട്ട- ഡി അനിൽകുമാര്‍
അണമുഖം-ജയകുമാരി ടീച്ചര്‍
ആക്കുളം-സുധാകുമാരി സുരേഷ്
കുഴിവിള-അനിൽ അംബു
കുളത്തൂര്‍-ആര്‍ അംബിക
പള്ളിത്തുറ-ദീപ ഹിജിനസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam