കോഹിനൂർ അടക്കം എല്ലാം ഇംഗ്ലീഷുകാർ കൊണ്ട് പോയില്ലേ, പത്മനാഭസ്വാമി ക്ഷേത്രത്തിൽ ബ്രിട്ടീഷുകാരെ ചോദ്യം ചെയ്ത് സ്ത്രീകൾ; വീഡിയോ വൈറൽ

Published : Nov 02, 2025, 04:31 PM IST
kerala women british vlogger

Synopsis

കേരളത്തിൽ ബ്രിട്ടീഷ് വ്ളോഗര്‍മാരെ ചോദ്യം തെ വൈറലാകുന്നു. കൊളോണിയൽ കാലത്തെ കൊള്ളയെക്കുറിച്ചും കോഹിനൂർ ഉൾപ്പെടെയുള്ള പുരാവസ്തുക്കൾ തിരികെ നൽകണമെന്നും ഇന്ത്യക്കാർ ആവശ്യപ്പെടുന്നതാണ് വീഡിയോകളുടെ ഉള്ളടക്കം. 

തിരുവനന്തപുരം: ഇന്ത്യൻ പുരാവസ്തുക്കൾ ബ്രിട്ടീഷ് മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള വർഷങ്ങളായുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. കേരളത്തിൽ നിന്നുള്ള ഒരു വീഡിയോ ബ്രിട്ടണിൽ നിന്നുള്ള ഒരു വ്ളോഗര്‍ പങ്കുവെച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നുള്ളതാണ് വീഡിയോ. ഞങ്ങൾ കേരളത്തിൽ നിൽക്കുമ്പോൾ ഒരു സ്ത്രീ എവിടെ നിന്നാണ് വന്നതെന്ന് ചോദിച്ചുവെന്ന് എമ്മ ഇൻസ്റ്റയിൽ കുറിച്ചു.

''ഇംഗ്ലണ്ട് എന്ന് പറഞ്ഞപ്പോൾ, ബ്രിട്ടീഷുകാർ ഇന്ത്യയെ എങ്ങനെ കൊള്ളയടിച്ചുവെന്ന് അവർ ഞങ്ങളോട് പറയാൻ തുടങ്ങി - ആഭരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, എല്ലാം... സത്യത്തിൽ പറഞ്ഞാൽ, യാത്ര ചെയ്യുമ്പോൾ ഞങ്ങൾക്ക് ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും അസ്വസ്ഥമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. ഇന്ത്യയിൽ എവിടെയും ഇതുപോലൊരു ഇടപെടൽ ഞങ്ങൾക്കുണ്ടായിട്ടില്ല, എന്താണ് പറയേണ്ടതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.ആ കോപം എവിടെ നിന്നാണ് വരുന്നതെന്ന് ഞങ്ങൾക്കറിയാം, അത് ഞങ്ങൾക്ക് പൂർണമായും മനസ്സിലാകും.

കൊളോണിയൽ കാലഘട്ടത്തിൽ സംഭവിച്ചത് ഭയാനകമായിരുന്നു, ഞങ്ങൾ കൂടുതൽ യാത്ര ചെയ്യുമ്പോൾ, കൊളോണിയലിസത്തിന്‍റെ നിഴലുകൾ ഇപ്പോഴും എത്രത്തോളമുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നു. ചാൾസ് രാജാവിനെ വിളിച്ച് ഇക്കാര്യം അറിയിക്കാമെന്ന് പറഞ്ഞു. ഉള്ളിന്‍റെ ഉള്ളിൽ, അത് അവരുടെ വാക്കുകൾ ചിന്തിപ്പിച്ചു'' എമ്മ കുറിച്ചു. എമ്മ പങ്കുവെച്ച വീഡിയോയിൽ ഒരു സ്ത്രീ ബ്രിട്ടീഷ് വ്ളോഗറോട് കോഹിനൂറിന്‍റെ കാര്യവും പറയുന്നുണ്ട്. ലോകത്തെ അമൂല്യമായ രത്നം മോഷ്ടിച്ച് കൊണ്ട് പോയെന്നാണ് സ്ത്രീ പറയുന്നു. അത് ഇന്ത്യക്ക് തിരിച്ച് തരണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.

 

 

നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യയിൽ സംഭവിച്ചത്

ബ്രിട്ടീഷ് വ്ലോഗറായ അലക്‌സ് ദില്ലിയിലെ നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യ സന്ദർശിക്കുന്നതിനിടെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതും നേരത്തെ വൈറലായിരുന്നു. ഗാലറികളിലൂടെ നടക്കുമ്പോൾ അലക്‌സ് തന്‍റെ സഹയാത്രികയായ അമിനയോട് ചോദിച്ചു: “നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യയിൽ എന്തുകൊണ്ടാണ് ഇത്രയും കുറഞ്ഞ പുരാവസ്തുക്കൾ ഉള്ളതെന്ന് നിങ്ങൾക്ക് അറിയാമോ?”അമിനയുടെ മറുപടി വളരെ ശക്തമായിരുന്നു: 'അതെല്ലാം ലണ്ടനിലാണെന്ന് ഞാൻ കരുതുന്നു'. ഉടൻ തന്നെ അലക്‌സ് അത് ശരിവെച്ച് തലയാട്ടി, 'ഓ, അതെ, എനിക്കോർമ്മയുണ്ട്' എന്നും പറഞ്ഞു.

ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു. കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് കടത്തിയ നിരവധി അമൂല്യ വസ്തുക്കൾ ഇപ്പോഴും അവിടെ തുടരുന്നതിനെക്കുറിച്ചുള്ള 'നോവുന്ന സത്യം' ഈ സംഭാഷണം വെളിപ്പെടുത്തുന്നുവെന്ന് നിരവധി ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തമായ ഇന്ത്യൻ നിധികളിൽ ചിലതാണ് ലണ്ടൻ ടവറിൽ സൂക്ഷിച്ചിട്ടുള്ള കോഹിനൂർ വജ്രം, അമരാവതി മാർബിളുകൾ, ടിപ്പു സുൽത്താൻ്റെ സ്വകാര്യ വസ്‌തുക്കൾ എന്നിവ. 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ ശേഖരിച്ച ആയിരക്കണക്കിന് പുരാവസ്തുക്കൾ ഇപ്പോഴും യുകെയിൽ ഉണ്ടെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗര്‍ഭിണിയെ മര്‍ദിച്ച എസ്എച്ച്ഒയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു