
പത്തനംതിട്ട: ശബരിമലയിലെ വെർച്ച്വൽ ക്യൂ (Sabarimala Virtual Q )സംവിധാനം പൊലീസിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ്. വെർച്ച്വൽ ക്യൂ സംവിധാനം ദേവസ്വത്തിന് കൈമാറണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികളിലാണ് കോടതി ഉത്തരവ്. വെർച്ച്വൽ ക്യൂ നിയന്ത്രണം നിലവിൽ പൊലീസാണ് നിർവ്വഹിച്ചിരുന്നത്. ഇനി അടിയന്തര ഘട്ടങ്ങളിൽ പൊലീസിന് വെർച്ച്വൽ ക്യൂ സംവിധാനം ഉപയോഗിക്കാം. എന്നാൽ പൂർണ്ണമായ നിയന്ത്രണം ദേവസ്വത്തിനായിരിക്കും. ഇതോടൊപ്പം വെർച്വൽ ക്യൂ വെബ്സൈറ്റിൽ പരസ്യങ്ങൾ പാടില്ലെന്നും ഭക്തരുടെ വിവരങ്ങൾ സുരക്ഷിതമാണെന്നുറപ്പ് വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.
ദേവസ്വങ്ങൾക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്: ആനകളുടെ എണ്ണം നൽകിയില്ലെങ്കിൽ സുപ്രീംകോടതിയെ അറിയിക്കും
'ഉരുക്കുമുഷ്ടി കൊണ്ട് നേരിടണം'; വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പിൽ കർശന നിലപാടെടുത്ത് ഹൈക്കോടതി
കൊച്ചി: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പിൽ കർശന നിലപാടുമായി ഹൈക്കോടതി. ഗുണനിലവാരം കുറഞ്ഞ വഴിപാട്, പൂജാ സാധനങ്ങൾ വിൽക്കുന്നവരെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണം. ഇത്തരക്കാർ ദയ അർഹിക്കുന്നില്ലെന്നും ദേവസ്വം ബഞ്ച് വ്യക്തമാക്കി.
ഗുണനിലവാരം കുറഞ്ഞ വഴിപാട് ,പൂജാ സാധനങ്ങൾ വിൽക്കുന്നില്ലെന്ന് ക്ഷേത്ര ഉപദേശക സമിതി ഉറപ്പു വരുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ചട്ടലംഘനം നടത്തുന്ന കരാറുകാരനെതിരെയും ദേവസ്വം ബോർഡ് ജീവനക്കാർക്കെതിരെയും നടപടി എടുക്കണമെന്നും ഉത്തരവിട്ടു. വൈക്കം ക്ഷേത്രത്തിലെ പൂജാ സാധനങ്ങളുടെ വിൽപ്പന ദേവസ്വം ബോർഡിന്റ കീഴിൽ തുടരാം. ടെൻഡർ നിർദ്ദേശങ്ങൾ പാലിച്ച് ലേല നടപടികളാകാമെന്നും കോടതി പറഞ്ഞു. വഴിപാട് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജി ഹൈക്കോടതി തീർപ്പാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam