'നിസ്സാര തോൽവിയല്ല, നേതാക്കളുടെ ഭാഷാശൈലിയും പെരുമാറ്റവും പരിശോധിക്കണം'; തുറന്നുപറച്ചിലുമായി കെ കെ ശൈലജ

Published : Jun 23, 2026, 08:34 AM IST
k k shailaja

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ലെന്നും ശക്തികേന്ദ്രങ്ങളിൽ പോലും വലിയ തിരിച്ചടിയുണ്ടായെന്നും കെ കെ ശൈലജ. നേതാക്കളുടെയും പ്രവർത്തകരുടെയും ശൈലീമാറ്റം അനിവാര്യമാണെന്നും പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും പരിഹരിക്കാൻ ശ്രമം ഉണ്ടായില്ലെന്നും 'ചിന്ത'യിലെ ലേഖനത്തിൽ വിമർശിച്ചു.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. പാർട്ടി ശക്തികേന്ദ്രങ്ങളിൽ പോലും നേരിട്ടത് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെ തോൽവി പഠിക്കണം. ഉറച്ച് നിന്നവർ പോലും ഇടതുപക്ഷത്ത് നിന്ന് മാറി. പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും പരിഹരിക്കാൻ ശ്രമം ഉണ്ടായില്ല. നേതാക്കളുടെയും പ്രവർത്തകരുടെയും ശൈലീമാറ്റം അനിവാര്യമാണ്. ഭാഷാശൈലിയും പെരുമാറ്റവും ജീവിത രീതിയും പരിശോധിക്കണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. 'ചിന്ത'യിലെ ലേഖനത്തിലാണ് കെ കെ ശൈലജയുടെ തുറന്നുപറച്ചിൽ.

'തിരിച്ചുവരവ് അനിവാര്യമാണ്' എന്ന പേരിലാണ് ശൈലജയുടെ ലേഖനം. എൽഡിഎഫിന് 99 സീറ്റിൽ നിന്ന് 35ലേക്ക് ചുരുങ്ങേണ്ടിവന്നു. പല ഘടക കക്ഷികൾക്കും ഒരു സീറ്റ് പോലും ലഭ്യമായില്ല. അവർക്കെല്ലാം പഴയ സ്ഥിതി വീണ്ടെടുക്കാൻ കഴിയണം. ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൌരവതരമായ കാര്യമാണെന്നും ലേഖനത്തിൽ പറയുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടി ഉത്കണ്ഠയുണ്ടാക്കുന്ന വ്യതിയാനമാണ്. പ്രശ്നങ്ങൾ യഥാസമയം പരിഹരിച്ചില്ലെന്നും ലേഖനത്തിൽ വിമർശനമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദാരുണ അപകടം; നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
'അച്ചടക്കം പഠിക്കാം', പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യ വകുപ്പ് ഉന്നതരോട് തിരുവനന്തപുരത്ത് എത്താൻ അടിയന്തര നിർദ്ദേശം, വിളിപ്പിച്ചത് ക്ലാസ് കേൾക്കാൻ