
മധുര: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കുടുംബസമേതം എത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മകളും മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഭാര്യയുമായി വീണ വിജയനും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യമായിട്ടല്ല പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും പല പ്രാവശ്യം സമ്മേളനത്തിന്‍റെ ഭാഗം ആയിട്ടുണ്ടെന്നും വീണ വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സമാപന സമ്മേളനം വരെ മധുരയില്‍ ഉണ്ടാകുമെന്നും വീണ വിജയൻ കൂട്ടിച്ചേർത്തു.
അതേസമയം, സിപിഎം സംഘടന റിപ്പോര്‍ട്ടിൽ കേരളത്തിലെ എസ്എഫ്ഐയ്ക്കെതിരെ വിമര്‍ശനമാണ് ഉയർത്തിയിട്ടുള്ളത്. കേരളത്തിലെ എസ്എഫ്ഐയിൽ തെറ്റായ പ്രവണതകളുണ്ടെന്നും ഇത് പരിഹരിക്കാൻ പാർട്ടി ഇടപെട്ട് കൊണ്ടിരിക്കുന്നു എന്നും റിപ്പോർട്ട് പറയുന്നു. ക്യാമ്പസുകളിൽ എസ്എഫ്ഐ ശക്തമാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. എന്നാൽ, എന്നാൽ ഇവരെ പാർട്ടി തലത്തിൽ ഉയർത്തി കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ലൈംഗിക അതിക്രമം തടയാനുള്ള ആഭ്യന്തര പരാതി സമിതി (ഐസിസി) കേരളത്തിൽ രൂപീകരിച്ചില്ലെന്നും വിമര്‍ശനമുണ്ട്. സമിതി രൂപീകരിച്ചത് ബംഗാൾ, തമിഴ്നാട് അടക്കം എട്ടു സംസ്ഥാനങ്ങളിൽ മാത്രമാണ്. കേന്ദ്ര കമ്മിറ്റിയിൽ അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
പ്രകാശ് കാരാട്ട് സിപിഎം തലപ്പത്ത് തുടരില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കാൻ മധുരയിലെത്തിയ എം വി ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എം എ ബേബി പ്രകാശ് കാരാട്ടിന്‍റെ പിൻഗാമി ആകുമോയെന്നതിൽ പാർട്ടി കോൺഗ്രസ് തീരുമാനമെടുക്കും. പ്രായപരിധിയിൽ ഇളവ് പിണറായി വിജയന് മാത്രമേ ഉണ്ടാകുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
'എമ്പുരാനി'ൽ ഒടുവിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി; 'ഇതിൽ എന്ത് വിവാദം, എല്ലാം ബിസിനസ്'
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam