
തിരുവനന്തപുരം: "സര്‍ക്കാരല്ലിത് കൊള്ളക്കാര്‍" എന്ന മുദ്രാവാക്യമുയര്‍ത്തി യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധിക്കുകയാണ്.ചരിത്രത്തിൽ ഇത്ര മോശപ്പെട്ട ഒരു ഇടത് സർക്കാറില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ പറഞ്ഞു.രണ്ട് ടേം കേരളം ഭരിച്ചിട്ട് പിണറായി വിജയൻ എന്തുണ്ടാക്കിയെന്ന് അദ്ദേഹം ചോദിച്ചു.ഒരു നേട്ടമെങ്കിലും പറയാൻ പിണറായി വിജയനെ വെല്ലുവിളിക്കുന്നു.ഈ സമരം ഒരു തുടക്കം, ഇടതുപക്ഷത്തെ കൊണ്ട് തിരുത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു
കന്‍റോണ്‍മെന്‍റ് ഗേറ്റ് ഒഴികെയുള്ള സെക്രട്ടറിയേറ്റിലേക്കുള്ള എല്ലാ വഴികളും യുഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്.സര്‍ക്കാരിനെതിരായ അഴിമതി,സഹകരണ ബാങ്കുകളിലെ കൊള്ള തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സമരം. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഉപരോധസമരംഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഉച്ച ഭക്ഷണം കൊടുക്കാൻ കാശില്ലാത്തപ്പോഴാണ് ആയിരം വാഹനങ്ങളുടെ അകമ്പടിയിൽ മുഖ്യമന്ത്രി യാത്ര നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഓട പണിയാൻ കാശില്ലാത്ത സർക്കാരാണ് പിണറായി വിജയന്‍റേത്. വിഴിഞ്ഞത്ത് അഭിമാനിക്കാൻ മുഖ്യമന്ത്രിക്ക് ഒന്നുമില്ല.വിഴിഞ്ഞം തുറമുഖം കൊണ്ടുവന്നത് ഉമ്മൻചാണ്ടിയാണ്: സർക്കാറിനെ ജനകീയ വിചാരണ നടത്തും.140 നിയോജകമണ്ഡലങ്ങളിലും പ്രതിഷേധം പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഘടകകക്ഷി നേതാക്കള്‍ ഉള്‍പ്പടെ മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം സമരത്തിനെത്തി. ആയിരത്തി അഞ്ഞുറോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam