തൊടുപുഴ ബിജു വധക്കേസ്; 'മര്‍ദനമേറ്റ് അവശനായ ബിജുവിനെ ആദ്യമെത്തിച്ചത് ജോമോന്‍റെ വീട്ടില്‍'; ഇന്നും തെളിവെടുപ്പ്

Published : Mar 28, 2025, 11:55 AM ISTUpdated : Mar 28, 2025, 12:04 PM IST
തൊടുപുഴ ബിജു വധക്കേസ്; 'മര്‍ദനമേറ്റ് അവശനായ ബിജുവിനെ ആദ്യമെത്തിച്ചത് ജോമോന്‍റെ വീട്ടില്‍'; ഇന്നും തെളിവെടുപ്പ്

Synopsis

തൊടുപുഴ ബിജു ജോസഫ് വധക്കേസിൽ പ്രതികളുമായി ഇന്നും തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി ജോമോന്റെ വീട്ടിലും​ ​ഗോഡൗണിലും എത്തിച്ച് തെളിവെടുക്കും. 

ഇടുക്കി: തൊടുപുഴ ബിജു ജോസഫ് വധക്കേസിൽ പ്രതികളുമായി ഇന്നും തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി ജോമോന്റെ വീട്ടിലും​ ​ഗോഡൗണിലും എത്തിച്ച് തെളിവെടുക്കും. മർദനമേറ്റതിനെ തുടർന്ന് അവശനിലയിലായ ബിജുവിനെ ആദ്യമെത്തിച്ചത് ജോമോൻ്റെ വീട്ടിലെന്ന് പോലീസ് വ്യക്തമാക്കുന്നു. മരിച്ചെന്ന് ഉറപ്പാക്കാൻ ദേഹ പരിശോധന നടത്തിയെന്നും ഇതിന് ശേഷമാണ് മൃതദേഹം ​ഗോഡൗണിലേക്ക് മാറ്റിയതെന്നും  പൊലീസ് പറഞ്ഞു. ജോമോൻ, മുഹമ്മദ് അസ്ലം, ആഷിഖ് ജോൺസൺ എന്നിവർ ചേർന്നാണ് മൃതദേഹമെത്തിച്ചത്. സംഭവത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഫോറൻസിക്, വിരലടയാള വിദ​ഗ്ധരും പരിശോധന നടത്തുന്നു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത ചൂടിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; താപനില നാല് ഡിഗ്രി വരെ ഉയർന്നേക്കും
സംസ്ഥാനത്ത് അപകട പരമ്പര; വയനാട്ടിൽ ജീപ്പിടിച്ച് അധ്യാപിക മരിച്ചു, കോഴിക്കോട് ബസിടിച്ച് യാത്രക്കാരൻ മരിച്ചു