തോമസ് ചാണ്ടി ; മികവാര്‍ന്ന വ്യക്തിത്വമെന്ന് പിണറായി, പാവപ്പെട്ടവരുടെ നേതാവെന്ന് ചെന്നിത്തല

Web Desk   | Asianet News
Published : Jan 31, 2020, 09:53 AM ISTUpdated : Mar 22, 2022, 07:14 PM IST
തോമസ് ചാണ്ടി ; മികവാര്‍ന്ന വ്യക്തിത്വമെന്ന് പിണറായി, പാവപ്പെട്ടവരുടെ നേതാവെന്ന് ചെന്നിത്തല

Synopsis

തോമസ് ചാണ്ടിക്ക് ആദരം അര്‍പ്പിച്ച് നിയമസഭ. നേടിയത് നാടിനും നാട്ടുകാര്‍ക്കും നൽകിയെന്ന് പിണറായി. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും നേതാവെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയും എൻസിപി നേതാവുമായ തോമസ് ചാണ്ടിക്ക് ആദരമര്‍പ്പിച്ച് കേരള നിയമസഭ.  മികവാർന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു തോമസ് ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. നേടിയതെല്ലാം നാടിനും നാട്ടുകാര്‍ക്കും കൂടി നൽകിയ നേതാവാണ് തോമസ് ചാണ്ടി. കുട്ടനാട് മണ്ഡലത്തെ കുടുംബമായും കുട്ടനാട്ടുകാരെ കുടുംബാംഗങ്ങളുമായും കാണാൻ തോമസ് ചാണ്ടിക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി അനുസ്മരണ പ്രസംഗത്തിൽ പറ‍ഞ്ഞു. 

തുടര്‍ന്ന് വായിക്കാം: കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: നിലവിലെ കക്ഷികളിൽ നിന്ന് ഇരുമുന്നണികളും സീറ്റ് മാറ്റിയേക്കും...
 

കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും പ്രതീകമായിരുന്നു തോമസ് ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും നേതാവായാണ് തോമസ് ചാണ്ടി പരിഗണിക്കപ്പെട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഷട്രീയത്തിനതീതമായി വ്യകതിബന്ധം സൂക്ഷിച്ചയാളാണ് തോമസ് ചാണ്ടിയെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു

തുടര്‍ന്ന് വായിക്കാം: തോമസ് ചാണ്ടിക്ക് ചരമോപചാരം അര്‍പ്പിച്ചില്ല; നിയമസഭയിൽ എതിര്‍പ്പ് അറിയിച്ച് പ്രതിപക്ഷം...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യ ഫലം വന്നപ്പോല്‍ തോല്‍വി; റീ കൗണ്ടിംഗില്‍ വിജയം നേടി സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മ
'കരിയര്‍ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മാറ്റി'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സിപിഎം മുൻ കൗണ്‍സിലര്‍