തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ പന്ത്രണ്ടിന വികസന പദ്ധതികള്‍ ഈവർഷം നടപ്പാക്കും: ധനമന്ത്രി

Web Desk   | Asianet News
Published : Feb 19, 2020, 07:01 AM IST
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ പന്ത്രണ്ടിന വികസന പദ്ധതികള്‍ ഈവർഷം നടപ്പാക്കും: ധനമന്ത്രി

Synopsis

പല പദ്ധതികളും ഓണത്തിന് മുമ്പേ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ബജറ്റിന്‍റെ 35 ശതമാനം തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കി വച്ചിട്ടുണ്ട്

വയനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ പന്ത്രണ്ടിന വികസന പദ്ധതികള്‍ ഈവർഷം നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വയനാട്ടില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പഞ്ചായത്ത് ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി തുറക്കുന്ന ആയിരം ഭക്ഷണശാലകളില്‍ 25 രൂപയ്ക്ക് ഊണിന് പുറമേ, വരുന്നവരില്‍ 10 ശതമാനംപേർക്ക് ഭക്ഷണം സൗജന്യമായി നല്‍കും. വയോജനങ്ങള്‍ക്കായി 5000 വയോക്ലബ്ബുകള്‍, 500 ഗ്രാമപഞ്ചായത്തുകളിലും 50 നഗരങ്ങളിലും സമ്പൂർണ ശുചിത്വം ഉറപ്പാക്കും. ഉറവിട മാലിന്യ സംസ്കരണത്തിന് പ്രത്യേക സംവിധാനം, 12000 പൊതു ശൗചാലയങ്ങൾ, 5000 പുതിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുക.

പല പദ്ധതികളും ഓണത്തിന് മുമ്പേ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ബജറ്റിന്‍റെ 35 ശതമാനം തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കി വച്ചിട്ടുണ്ട്. ഇതുവഴി ജനപങ്കാളിത്തത്തോടെ വികസനം ഉറപ്പാക്കുകയാണ് ലക്ഷ്യം. വൈത്തിരിയില്‍ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടികള്‍ ഇന്ന് സമാപിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി