പൗരത്വ നിയമ ഭേദഗതി ; ഗവർണർക്കെതിരെ മന്ത്രി തോമസ് ഐസക്

Web Desk   | Asianet News
Published : Dec 15, 2019, 02:21 PM ISTUpdated : Dec 15, 2019, 03:10 PM IST
പൗരത്വ നിയമ ഭേദഗതി ; ഗവർണർക്കെതിരെ മന്ത്രി തോമസ് ഐസക്

Synopsis

കേന്ദ്ര സര്‍ക്കാരിന്‍റെ നയത്തിനനുസരിച്ചാണ് ഗവര്‍ണര്‍ സംസാരിക്കുന്നത്. കേരളം ഭരിക്കുന്നവർക്ക് വ്യത്യസ്ഥ കാഴ്ചപ്പാടാണെന്നും തോമസ് ഐസക്

കൊച്ചി: പൗരത്വ നിയമ ഭേദഗതിയിൽ നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍റെ നിലപാട് തള്ളി ധനമന്ത്രി തോമസ് ഐസക്.  ഗവര്‍ണര്‍ പറയുന്നത് കേന്ദ്ര സര്‍ക്കാര്‍ നയങ്ങൾക്ക് അനുസരിച്ചാണ്. സംസ്ഥാനം ഭരിക്കുന്നവര്‍ക്ക് നിലപാട് വ്യത്യസ്ഥമാണെന്നും തോമസ് ഐസക് കൊച്ചിയിൽ പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതി ഏതെങ്കിലും ഒരു സമുദായത്തെ ലക്ഷ്യം വച്ചിട്ടുള്ളതല്ലെന്നും  ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നുമാണ് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്.  ജനങ്ങള്‍ക്ക് രാഷ്ട്രീയ തിരുമാനങ്ങളിലൂടെ എന്ത് പ്രശ്നമുണ്ടായാലും സംരക്ഷകരായി കോടതി ഉണ്ട്. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ആശങ്ക വേണ്ട. കേരളം അത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരാണ് എന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ച; 'പ്രായിശ്ചിത്തമായി' ഗോവര്‍ധൻ സമര്‍പ്പിച്ച മാലയും കണക്കിൽപ്പെടുത്തിയില്ല
ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്; മലയാളി യാത്രക്കാരുടെ പ്രശ്നങ്ങൾ റെയിൽവേ കേട്ടു, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ