
തിരുവനന്തപുരം: ഗവർണറുടെ ഇടപെടലുകൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് തോമസ് ഐസക്ക്. കേന്ദ്ര കമ്മിറ്റിക്ക് മുന്നോടിയായിട്ടാണ് പ്രതികരണം. ആർഎസ്എസിന് സർവകലാശാലകൾ വിട്ടുകൊടുക്കില്ലെന്നും ഐസക് പറഞ്ഞു. നിയമപരമായും ജനകീയ പ്രതിരോധം ഒരുക്കിയും നേരിടും. ഭരണമില്ലാത്ത സ്ഥലത്ത് ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ് ഗവർണർമാർ എന്നും ഐസക്ക് ആരോപിച്ചു.
കാമുകി നൽകിയ ജ്യൂസ് കുടിച്ച യുവാവ് മരിച്ച സംഭവം; ഷാരോണിന്‍റെ കുടുംബം ഹൈക്കോടതിയിലേക്ക്
പാലക്കാട് ശ്രീനിവാസൻ കൊലക്കേസ്: പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന റൗഫിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും
പാലക്കാട് ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി സിഎ റൗഫിനെ പൊലീസ് ചോദ്യം ചെയ്യും. ഇതിനായി ഇയാളെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഗൂഢാലോചനയിൽ റൗഫിന് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം.
ആർഎസ് എസ് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുന്ന കാര്യം റൗഫ് അടക്കമുള്ള സംഘടനയുടെ മുതിർന്ന നേതാക്കൾ നേരത്തെ അറിഞ്ഞിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ നേരത്തെ കോടതിയിൽ ഹാജരാക്കിയ പട്ടികയിൽ റൗഫിന്റെ പേരും ഉണ്ടായിരുന്നു. എന്നാൽ പോപുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിനെ തുടർന്ന് റൗഫ് ഒളിവിലായിരുന്നു. പൊലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.