തോമസ് ഐസക്കിന്‍റെ ഹ‍ർജിയിൽ ഹൈക്കോടതി നടപടി; മസാല ബോണ്ട് കേസിൽ ഇഡി വിശദീകരണം നൽകണം

Published : Sep 02, 2022, 05:22 PM ISTUpdated : Sep 02, 2022, 05:33 PM IST
തോമസ് ഐസക്കിന്‍റെ ഹ‍ർജിയിൽ ഹൈക്കോടതി നടപടി; മസാല ബോണ്ട് കേസിൽ ഇഡി വിശദീകരണം നൽകണം

Synopsis

ഈ മാസം 23ന് കേസ് വീണ്ടും പരിഗണിക്കും. അതുവരെ തോമസ് ഐസക് അടക്കമുള്ളവർക്ക് എതിരെ മറ്റ് നടപടി ഉണ്ടാകില്ലെന്നു ഇ ഡി കോടതിയെ അറിയിച്ചു

കൊച്ചി: മസാല ബോണ്ട് കേസിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷണത്തിനെതിരെ തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികളിൽ ഹൈക്കോടതി ഇടപെടൽ. മസാല ബോണ്ട് കേസിൽ ഇ ഡി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 23ന് കേസ് വീണ്ടും പരിഗണിക്കും. അതുവരെ തോമസ് ഐസക് അടക്കമുള്ളവർക്ക് എതിരെ മറ്റ് നടപടി ഉണ്ടാകില്ലെന്നു ഇ ഡി കോടതിയെ അറിയിച്ചു.

താൻ ഫെമ നിയമ ലംഘനം നടത്തിയെന്നു പറയുന്ന ഇ ഡി കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് തോമസ് ഐസക് ഹർജിയിൽ ചൂണ്ടികാട്ടിയത്. റിസർവ് ബാങ്കിന്‍റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്നാണ് കിഫ്ബി ഹർജിയിൽ ചൂണ്ടികാട്ടിയത്. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം ഇ ഡിക്കില്ലെന്നും റിസർവ് ബാങ്കിനാണെന്നും കിഫ്ബി വാദിച്ചു. സംശയകരമായ ഇടപാടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് സമൻസ് അയച്ചതെന്നും സംശയമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ അധികാരം ഉണ്ടെന്നു ഇ ഡി നേരത്തെ കോടതിയെ അറിയിച്ചിട്ടുണ്ട്. സമൻസിന്മേലുള്ള തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന കിഫ്‌ബി ആവശ്യം കോടതി ഇതുവരെ അംഗീകരിച്ചിട്ടില്ല.

'തോമസ് ഐസകിനെ ചോദ്യംചെയ്യാന്‍ ഇ‍ഡിക്ക് അധികാരമില്ല'; പിന്തുണച്ച് പ്രതിപക്ഷം, പോർവിളി മാറ്റത്തിന്‍റെ കാരണങ്ങള്‍

അതേസമയം കിഫ്ബിക്കെതിരായ ഇ ഡി നടപടിയിൽ തോമസ് ഐസക്കിന് പിന്തുണയുമായി പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. ബജറ്റിന് പുറത്തുള്ള കിഫ്ബിയുടെ സാമ്പത്തിക ഇടപാട് ബാധ്യതയാകുമെന്ന് ആവര്‍ത്തിക്കുമ്പോഴും തോമസ് ഐസകിനെ ചോദ്യം ചെയ്യാൻ ഇഡിക്ക് അധികാരമില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെ നേരത്തെ പറഞ്ഞത്. ദേശീയ സാഹചര്യം കൂടി കണക്കിലെടുത്താണ് പരസ്പരമുള്ള പോർവിളി മാറ്റി, ഇഡിയെ തള്ളി ഐസകിനെ കോൺഗ്രസ് പിന്തുണക്കുന്നത്. കിഫ്ബിക്കെതിരെ കടുത്ത വിമര്‍ശനമാണ് എന്നും പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ളത്. ബജറ്റിന് പുറത്ത് ചെലവഴിക്കുന്ന ഓരോ രൂപയും അവസാനം സര്‍ക്കാരിന് വൻ സാമ്പത്തിക ബധ്യതയാകുമെന്നും അശാസത്രീയ ധനവിനിയോഗം കടക്കെണിക്കിടയാക്കുമെന്നും ഉള്ള നിലപാടാണ് തുടക്കം മുതൽ കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. പക്ഷേ കിഫ്ബിയിലേക്കും മസാല ബോണ്ടിലേക്കും ഇ ഡി വന്നതോടെ കോൺഗ്രസ് വേറിട്ട രാാഷ്ട്രീയ നിലപാടിലേക്ക് മാറിയിരിക്കുകയാണ്. ഇതിനുള്ള കാരണങ്ങള്‍ പലതാണ്. കിഫ്ബിക്കെതിരായ ഇഡി നീക്കത്തെ പിന്തുണച്ചാൽ, സിപിഎം അത് ശക്തമായ ആയുധമാക്കും. വികസനം തകർക്കാൻ ബിജെപി - ഇഡി - കോൺഗ്രസ് കൂട്ടുക്കെട്ടെന്ന പ്രചാരണം പ്രതിസന്ധിയുണ്ടാക്കും. സോണി ഗാന്ധിയെയും രാഹുലിനെയം അടക്കം ചോദ്യം ചെയ്യുന്ന ഇഡിക്കെതിരെ ദേശീയതലത്തിൽ പ്രക്ഷോഭം നടത്തുന്ന കോൺഗ്രസിന് കേരളത്തിൽ മറിച്ചൊരു നിലപാട് എടുക്കാനുമാകില്ല.ഇതിനുള്ള കാരണങ്ങള്‍ പലതാണ്. കിഫ്ബിക്കെതിരായ ഇഡി നീക്കത്തെ പിന്തുണച്ചാൽ, സിപിഎം അത് ശക്തമായ ആയുധമാക്കും. വികസനം തകർക്കാൻ ബിജെപി - ഇഡി - കോൺഗ്രസ് കൂട്ടുക്കെട്ടെന്ന പ്രചാരണം പ്രതിസന്ധിയുണ്ടാക്കും. സോണി ഗാന്ധിയെയും രാഹുലിനെയം അടക്കം ചോദ്യം ചെയ്യുന്ന ഇഡിക്കെതിരെ ദേശീയതലത്തിൽ പ്രക്ഷോഭം നടത്തുന്ന കോൺഗ്രസിന് കേരളത്തിൽ മറിച്ചൊരു നിലപാട് എടുക്കാനുമാകില്ല.

ഇഡിക്കെതിരെ ഒന്നിച്ചു; തോമസ് ഐസക്കിന് സതീശന്‍റെ പൂര്‍ണ പിന്തുണ, ഡീല്‍ എന്തെന്ന് ചോദിച്ച് ബിജെപി

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം