സിഎജി റിപ്പോർട്ട്: അറിഞ്ഞ് കൊണ്ട് തന്നെയാണ് പുറത്ത് വിട്ടത്; നിലപാടിലുറച്ച് തോമസ് ഐസക്

Web Desk   | Asianet News
Published : Dec 29, 2020, 01:18 PM IST
സിഎജി റിപ്പോർട്ട്: അറിഞ്ഞ് കൊണ്ട് തന്നെയാണ് പുറത്ത് വിട്ടത്; നിലപാടിലുറച്ച് തോമസ് ഐസക്

Synopsis

സി എ ജി ദിവസവും റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നുണ്ടായിരുന്നു. ഇത് പ്രതിരോധിക്കുകയാണ് ചെയ്തതെന്നും നിയമസഭാ സമിതിക്ക് മുന്നിൽ ഐസക്ക് പറഞ്ഞു.

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് പരസ്യപ്പെടുത്തിയ സംഭവത്തിൽ‌‍ അവകാശലംഘനം നടത്തിയിട്ടില്ലെന്ന് മന്ത്രി തോമസ് ഐസക് എത്തിക്സ് കമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽ‌കി. സി എ ജി ദിവസവും റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നുണ്ടായിരുന്നു. ഇത് പ്രതിരോധിക്കുകയാണ് ചെയ്തതെന്നും നിയമസഭാ സമിതിക്ക് മുന്നിൽ ഐസക്ക് പറഞ്ഞു.

ചട്ടലംഘനം സംബന്ധിച്ച് കമ്മിറ്റിക്ക് മുന്നിൽ വിശദീകരിച്ചിട്ടുണ്ട്, കൂടുതൽ വിശദീകരിക്കാനില്ല. സി എ ജി റിപ്പോർട്ട് വികസനത്തെ അട്ടിമറിക്കുന്നതാണ്. തനിക്കെതിരെ എന്ത് നടപടി എടുത്താലും സ്വീകരിക്കും. സി എ ജി റിപ്പോർട്ട് രാഷ്ട്രീയ പ്രശ്നമാണ്.  എന്തായാലും നേരിടുമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ
രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്