നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിഡിജെഎസ് സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ തവണത്തേക്കാൾ നാല് സീറ്റുകൾ അധികമായി, 27 സീറ്റുകളിൽ പാർട്ടി മത്സരിച്ചേക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബിഡിജെഎസ് സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കും. 27 സീറ്റുകളിൽ ബിഡിജെഎസ് മത്സരിച്ചേക്കും. കഴിഞ്ഞ തവണ 23 സീറ്റുകളിലായിരുന്നു ബിഡിജെഎസ് മത്സരിച്ചത്. കോട്ടയം, ഉടുമ്പുംചോല ഉൾപ്പടെ നാല് സീറ്റുകൾ അധികമായി ഉണ്ടാകും. അന്തിമ തീരുമാനം ഉച്ചയോടെ ഉണ്ടാകും. തുടർന്ന് വൈകീട്ട് നാല് മണിക്ക് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും.
അരൂരിൽ അഡ്വ. പി എസ് ജോതിസ്, കുട്ടനാട്ടിൽ സന്തോഷ് ശാന്തി, കായംകുളത്ത് സുനിൽ മുണ്ടപ്പള്ളി, തമ്പി മേട്ടുതറ എന്നിവരാണ് പരിഗണനയിലുള്ളത്. ചേർത്തലയിൽ വനിത സ്ഥാനാർഥിയെയാണ് പരിഗണിക്കുന്നതെന്നാണ് സൂചന.


