'വായ്പാപരിധിയിൽ കേന്ദ്രത്തിന്‍റെ കടുംവെട്ട് രാഷ്ട്രീയ പകപോക്കലാണ്'; കര്‍ശന നിയമനടപടി വേണമെന്ന് തോമസ് ഐസക്

By Web TeamFirst Published May 28, 2023, 10:38 AM IST
Highlights

കര്‍ശന ചെലവ് ചുരുക്കലിന് കേരളം നിര്‍ബന്ധിതമാകും. ക്ഷേമ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ വരെ തടസപ്പെടുത്തുന്ന കേന്ദ്ര നടപടി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും മുന്‍ ധനമന്ത്രി

ദില്ലി:വായ്പാ പരിധിയിൽ കേന്ദ്രത്തിന്‍റെ  കടുംവെട്ടിനെതിരെ കര്‍ശന നിയമനടപടി വേണമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.കര്‍ശന ചെലവ് ചുരുക്കലിന് കേരളം നിര്‍ബന്ധിതമാകും.പദ്ധതികൾ വെട്ടിക്കുറക്കേണ്ടിവരും. ക്ഷേമ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ വരെ തടസപ്പെടുത്തുന്ന കേന്ദ്ര നടപടി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും  തോമസ് ഐസക് പറഞ്ഞുകിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനിയും എല്ലാം എടുക്കുന്ന വായ്പകളുടെ  പേരിലാണ് കേന്ദ്രം സംസ്ഥാനത്തിന്‍റെ  വായ്പാ പരിധി വെട്ടിക്കുറയ്ക്കുന്നത്. അതും മുൻകാല പ്രാബല്യത്തോടെ. രാഷ്ട്രീയ പകപോക്കലല്ലാതെ ഇത് മറ്റൊന്നുമല്ല,

നാല് ലക്ഷം കോടി രൂപ വായ്പയെടുത്ത കേന്ദ്രം അതിന്‍റെ  കണക്ക് പോലം മറച്ച് വച്ച് കേരളത്തോട് കാണിക്കുന്നത് ഇരട്ടത്താപ്പെന്നും ഐസക് കുറ്റപ്പെടുത്തി.ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന്‍റെ  വികസനം തടസപ്പെടുത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമപരമായ നടപടികൾക്ക് പുറമെ രാഷ്ട്രീയ ചെറുത്തു നിൽപ്പും അനിവാര്യമാണ്. കേന്ദ്രത്തെ അനുകൂലിക്കുന്ന നിലപാടാണ് കേരളത്തിലെ പ്രതിപക്ഷത്തിനെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി . 

click me!