ക്രിസ്ത്യാനികളോടും മുസ്ലിംകളോടും പാക്കിസ്താനിലേക്ക് പോകാൻ പറഞ്ഞ പൊലീസുകാരനെ സസ്പെൻഷൻ ചെയ്യുകയായിരുന്നു. ചെന്നൈയിലെ ഇൻസ്‌പെക്ടർ പി രാജേന്ദ്രനെതിരെയാണ് നടപടി. ഇയാൾ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വിദ്വേഷ സന്ദേശം അയച്ചത്.
ചെന്നൈ: വിദ്വേഷ പ്രസ്താവനയിൽ നടപടിയെടുത്ത് തമിഴ്നാട് പൊലീസ്. ക്രിസ്ത്യാനികളോടും മുസ്ലിംകളോടും പാക്കിസ്താനിലേക്ക് പോകാൻ പറഞ്ഞ പൊലീസുകാരനെ സസ്പെൻഷൻ ചെയ്യുകയായിരുന്നു. ചെന്നൈയിലെ ഇൻസ്‌പെക്ടർ പി രാജേന്ദ്രനെതിരെയാണ് നടപടി. ഇയാൾ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വിദ്വേഷ സന്ദേശം അയച്ചത്.
എംഎൽഎ ആകാൻ തോമസ് കെ തോമസിനെ കൊല്ലാൻ മാത്രം ക്രൂരന്മാർ എൻസിപിയിലില്ല; പക്വതയില്ലെന്ന് എ കെ ശശീന്ദ്രൻ
തമിഴ്നാട്ടിലെ ട്രാഫിക് ഇൻസ്പെക്ടറാണ് പി രാജേന്ദ്രൻ. ഇയാൾക്കെതിരെ ചെന്നൈ സിറ്റി പൊലീസ് കമ്മീഷ്ണറാണ് നടപടിയെടുത്തത്. സുഹൃത്തുക്കളടങ്ങുന്ന വാട്സ്അപ്പ് ഗ്രൂപ്പിലായിരുന്നു ഇയാളുടെ വിദ്വേഷ പരാമർശം. ഗ്രൂപ്പിൽ വന്ന പോസ്റ്റിന് താഴെ കമൻ്റായിട്ടായിരുന്നു ഇയാളുടെ മറുപടി. ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു വാട്സ്അപ്പിലൂടെയുള്ള സന്ദേശം. കൂടാതെ രാമരാജ്യം എന്ന് അംഗീകരിക്കാത്തവർ ഇന്ത്യ വിടണമെന്നും ശബ്ദസന്ദേശത്തിലുണ്ടായിരുന്നു. ഈ ശബ്ദരേഖ വ്യപകമായി പ്രചരിക്കുകയായിരുന്നു.
തുടർന്ന് വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ജോയിന്റ് കമ്മീഷ്ണർ നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരനെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയത്. ഈ നിർദ്ദേശത്തെ തുടർന്ന് ചെന്നൈ പൊലീസ് കമ്മീഷ്ണർ ഇയാളെ പദവിയിൽ നിന്നും സസ്പെന്റ് ചെയ്യുകയായിരുന്നു.
