എൻസിപിയിൽ പോര് മുറുകുന്നു; തനിക്ക് വഴങ്ങാത്തവരെ പി സി ചാക്കോ വെട്ടിയൊതുക്കുന്നുവെന്ന് തോമസ് കെ.തോമസ്

Published : Jun 02, 2023, 07:33 PM IST
എൻസിപിയിൽ പോര് മുറുകുന്നു; തനിക്ക് വഴങ്ങാത്തവരെ പി സി ചാക്കോ വെട്ടിയൊതുക്കുന്നുവെന്ന് തോമസ് കെ.തോമസ്

Synopsis

പി സി ചാക്കോയ്ക്കെതിരെ വീണ്ടും പരസ്യ പ്രതികരണവുമായി തോമസ് കെ തോമസ് എംഎൽഎ. 

തിരുവനന്തപുരം: എൻസിപിയിൽ പോര് മുറുകുന്നു. പി സി ചാക്കോയ്ക്കെതിരെ വീണ്ടും പരസ്യ പ്രതികരണവുമായി തോമസ് കെ തോമസ് എംഎൽഎ. തനിക്ക് വഴങ്ങാത്തവരെ പിസി ചാക്കോ വെട്ടിയൊതുക്കുകയാണെന്നും ഈ നിലപാടുമായി മുന്നോട്ട് പോകാനാകില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. 'അദ്ദേഹത്തിന് വാശി, അദ്ദേഹം പറയുന്ന ആൾ വരണം. തോമസ് കെ തോമസിനെ അട്ടിമറിക്കണം എന്നുള്ളതാണ് അദ്ദേഹത്തിന്റെ ആ​ഗ്രഹം.' തോമസ് കെ തോമസ് എംഎൽഎ പറഞ്ഞു. ആലപ്പുഴയിൽ തന്നെ അംഗീകരിച്ചാൽ സ്ഥാനമൊഴിയുമെന്ന് പി.സി ചാക്കോ ശരദ് പവാറിനോട് പറഞ്ഞതായി തോമസ് കെ തോമസ് വ്യക്തമാക്കി. സ്ഥാനമേറ്റെടുക്കാൻ തയാറാന്നെന്ന് താൻ അറിയിച്ചു. തന്നെ അം​ഗീകരിക്കാത്ത ഒരാളുമായി എങ്ങനെ ചേർന്നു പോകുമെന്നും എംഎൽഎ ചോദിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വട്ടിയൂർക്കാവ് പൊലീസ് ആകാശത്തേക്ക് വെടിവെച്ചത് സുഗതനും ചേട്ടനും ആക്രമിച്ചതോടെ, ബിജെപി കൗൺസിലറുടെ അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ; സിഐക്ക് അടക്കം മർദ്ദനം
ആഭ്യന്തരമന്ത്രിയുടെ നാട്ടിൽ ഡിവൈഎഫ്ഐ മുൻകൂട്ടി അനുമതി വാങ്ങാതെ ലോകകപ്പ് വിളംബര ജാഥ നടത്തി, തടഞ്ഞ് പോലീസ്, നടുറോഡിൽ വൻ തർക്കം