പാലക്കാട്: വട്ടിപ്പലിശ സംഘത്തിന്‍റെ ഭീഷണി ഭയന്ന്, പാലക്കാട് വീണ്ടും കർഷക ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടിയാണ് മരിച്ചത്. 56 വയസ്സായിരുന്നു. വീടിന്‍റെ ഉമ്മറത്ത് ഇന്ന് പുലർച്ചെയാണ് ഇദ്ദേഹം തൂങ്ങി മരിച്ചത്. മൃതദേഹം ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അഞ്ച് ലക്ഷത്തിലേറെ കടമുണ്ടായിരുന്നു കണ്ണൻകുട്ടിക്ക്. കൃഷി നടത്താനും മറ്റാവശ്യങ്ങൾക്കുമായി സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളിൽ നിന്നും
വട്ടിപ്പലിശക്കാരിൽ നിന്നുമാണ് ഇദ്ദേഹം കടമെടുത്തത്. ഇരുകൂട്ടരും വീട്ടിൽ വന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് സഹോദരി ഭർത്താവ് ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെയും നെന്മാറയിലെ കെ.ആർ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെത്തി ഭീഷണിപ്പെടുത്തി എന്നും ബന്ധുക്കൾ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam