
തിരുവനന്തപുരം: യശ്വന്ത്പൂർ - തിരുവനന്തപുരം ഗരിബ് രഥ് എക്സ്പ്രസിൽ മൂന്ന് തേർഡ് എസി കോച്ചുകൾ കൂടി അനുവദിച്ച് റെയിൽവേ. ട്രെയിൻ നമ്പർ 12257/12258 ട്രെയിനുകളിലാണ് അധിക കോച്ചുകൾ ഘടിപ്പിക്കുക. ട്രെയിൻ നമ്പർ 12257 യശ്വന്ത്പൂർ - തിരുവനന്തപുരം എക്സ്പ്രസിൽ ഞായറാഴ്ച മുതലും മറുവശത്തേക്കുള്ള 12258 എക്സ്പ്രസിൽ തിങ്കളാഴ്ച മുതലും അധിക കോച്ചുകൾ ഉണ്ടാകുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. നിലവിൽ രണ്ട് ലഗേജ്-ബ്രേക്ക്-ജനറേറ്റർ വാനുകൾക്ക് പുറമെ 18 വീതം എൽഎച്ച്ബി കോച്ചുകളാണ് ഈ ട്രെയിനുകളിൽ ഉള്ളത്. മൂന്ന് അധിക കോച്ചുകൾ ഘടിപ്പിക്കുന്നതോടെ 21 എൽഎച്ച്ബി കോച്ചുകൾ വീതമാകും. ആഴ്ചയിൽ മൂന്ന് ദിവസമാണ് ഗരീബ് രഥ് ഇരു ദിശകളിലും സർവീസ് നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam