അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴി എടുക്കാൻ എക്സൈസ്; ഉടൻ നോട്ടീസ് നൽകും

Published : Sep 29, 2026, 09:22 PM IST
anto augustine reporter tv case

Synopsis

അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴി എടുക്കാൻ എക്സൈസ്. ഭാര്യാമാതാവ് ലില്ലി ജോസിന് ഉടൻ നോട്ടീസ് നൽകും.

കൽപ്പറ്റ: വീട്ടിൽ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴി എടുക്കാൻ എക്സൈസ്. ഭാര്യാമാതാവ് വയനാട് നെന്മേനി കോളിയാടി സ്വദേശി ലില്ലി ജോസിന് ഉടൻ നോട്ടീസ് നൽകും. മദ്യശേഖരം കണ്ടെത്തിയ വാഴവറ്റയിലെ മൂങ്ങനാനിയിൽ വീട് ബാങ്ക് ജപ്തി ചെയ്തത് ആണെന്നും തുടർന്ന് ലില്ലി ജോസ് എന്നയാൾ ലേലത്തിൽ പിടിച്ചടുത്തെന്നുമായിരുന്നു ആൻ്റോ അഗസ്റ്റിൻ്റെ മൊഴി. ആന്റോയുടെ മൊഴിയാണ് ലില്ലിക്ക് കുരുക്കായത്. നെന്മേനിയിലെ ലില്ലിയുടെ വീട്ടിൽ എക്സൈസ് അന്വേഷണസംഘം എത്തിയെങ്കിലും ഇവരെ നേരിൽ കാണാനായില്ല. ഇതോടെയാണ് നോട്ടീസ് അയച്ചു വിളിച്ചു വരുത്തുന്നത്. വീട് തന്റേത് ആണെന്ന് ലില്ലി മൊഴി നൽകിയാൽ ഇവരും കേസിൽ കൂട്ട് പ്രതിയാകും. അടുത്ത ദിവസം തന്നെ നോട്ടീസ് നൽകാനാണ് നീക്കം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചാറ്റും ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി, പണവും സ്വർണവും തട്ടിയ പ്രതികൾ പിടിയിൽ
കെ എം എസ് സി എൽ സംഭരണകേന്ദ്രങ്ങളിൽ മരുന്നിൻ്റെ സ്റ്റോക്ക് കുറവെന്ന് ആരോ​ഗ്യ വകുപ്പ്; പർച്ചേസ് ഓർഡറുകൾ ഉടൻ പൂർത്തിയാക്കാൻ നിർദേശം