
മലപ്പുറം: അനധികൃതമായി കടത്തിയ നാല്‍പ്പത് ലക്ഷം രൂപയുമായി പെരിന്തല്‍മണ്ണയില്‍ മൂന്നുപേര്‍ പൊലീസ് പിടിയിലായി. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശികളായ പുളിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷരീഫ്, ചക്കിക്കല്‍തൊടി അനസ് അഹമ്മദ് ,കരുവാന്‍തൊടി വീട്ടില്‍ മുഹമ്മദ് മഷ്ഹൂദ് എന്നിവരാണ് പിടിയിലായത്. മിനി ബസില്‍ ഒളിപ്പിച്ചാണ് സംഘം പണം കൊണ്ടുവന്നത്. തമിഴ്നാട്ടില്‍ നിന്നാണ് പണം കൊണ്ടു വന്നതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു. ബസിനസ് ഇടപാടിലെ പണമാണെന്നാണ് ഇവരുടെ വിശദീകരണം. എന്നാല്‍ രേഖകളില്ലാത്ത കുഴല്‍പണമാണ് ഇതെന്നും മലപ്പുറത്തേക്ക് വിതരണത്തിന് കൊണ്ടുവന്നതാണെന്നുമാണ് അന്വേഷണത്തില്‍ പൊലീസിന് ബോധ്യപെട്ടിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam