പാലക്കാട്ട് മൂന്നു സഹോദരങ്ങൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു

Published : Feb 14, 2021, 01:47 PM ISTUpdated : Feb 14, 2021, 02:07 PM IST
പാലക്കാട്ട് മൂന്നു സഹോദരങ്ങൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു

Synopsis

കുനിശ്ശേരിയിൽ ആണ് സംഭവം. കരിയക്കാട് ജസീറിൻ്റെ മക്കളായ ജിൻഷാദ് (12), റിൻഷാദ് (7), റിഫാസ് (3) എന്നിവരാണ് മുങ്ങി മരിച്ചത്.


പാലക്കാട്:  മൂന്നു സഹോദരങ്ങൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു. കുനിശ്ശേരിയിൽ ആണ് സംഭവം. കുട്ടികൾ കളിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

കരിയക്കാട് ജസീറിൻ്റെ മക്കളായ ജിൻഷാദ് (12), റിൻഷാദ് (7), റിഫാസ് (3) എന്നിവരാണ് മുങ്ങി മരിച്ചത്. മൃതദേഹങ്ങൾ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കുനിശ്ശേരിയിലെ ഒരു പള്ളിക്ക് സമീപം കുട്ടികൾ കളിക്കാൻ ചെന്നതാണ്. കളിക്കുന്നതിനിടെ കയ്യിൽ പറ്റിയ അഴുക്ക് കഴുകിക്കളയാനോ മറ്റോ തൊട്ടടുത്തുള്ള കുളത്തിലേക്ക് ഇറങ്ങാൻ ശ്രമിച്ചതാണ്. ഇവർ കുളത്തിലേക്ക് വീഴുന്നതുകണ്ട ഒരു കുട്ടി വിവരം മറ്റുള്ളവരെ അറിയിച്ച് ആളുകൾ എത്തുമ്പോഴേക്കും ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊതുക് ജന്യ രോഗങ്ങൾ അടക്കമുള്ള പകർച്ചവ്യാധി പ്രതിരോധത്തിൽ ജനങ്ങളുടെ പങ്കാളിത്തവും ജാഗ്രതയും പ്രധാനം: മന്ത്രി കെ മുരളീധരൻ
കേരള സർവകലാശാലയിൽ എൽഎൽബി പുനർ മൂല്യനിർണയം; ഇടപെട്ട് വിസി, ഉത്തരക്കടലാസുകളുടെ വിവരങ്ങൾ തേടി