കൊച്ചിയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാതായി; ട്രെയിനിൽ കയറി പോയതായി സംശയം; തെരച്ചിൽ വ്യാപകം

Published : May 13, 2025, 07:29 PM ISTUpdated : May 14, 2025, 06:51 AM IST
കൊച്ചിയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാതായി; ട്രെയിനിൽ കയറി പോയതായി സംശയം; തെരച്ചിൽ വ്യാപകം

Synopsis

ഫോർട്ടുകൊച്ചി സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി: എറണാകുളത്ത് മൂന്ന് ആൺകുട്ടികളെ കാണാതായി. ഫോർട്ടുകൊച്ചി സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെയാണ് കാണാതായത്. ഫോർട്ട്‌ കൊച്ചി ചെറളായിക്കടവിലെ അഫ്രീദ്, ഹാഫിസ്, അതീൻ എന്നിവർക്കായാണ് പൊലീസ് തെരച്ചിൽ തുടങ്ങിയത്. മൂവരും ട്രെയിനിൽ കയറി പോയെന്ന് സംശയമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടികളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. എന്താണ് കുട്ടികളുടെ യാത്രയുടെ കാരണമെന്ന് വ്യക്തമല്ല. ഇവർ എങ്ങോട്ടാണ് പോയതെന്നും ബന്ധുക്കൾക്ക് അറിയില്ല. പൊലീസും ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തുന്നുണ്ട്.

മട്ടാഞ്ചേരി ടിഡി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് മുഹമ്മദ്‌ അഫ്രദ്, ആദിൽ മുഹമ്മദ്‌ എന്നിവർ. മുഹമ്മദ്‌ അഫ്രീദിന്റെ സഹോദരനാണ് കാണാതായ മൂന്നാമനായ മുഹമ്മദ്‌ ഹഫീസ്. മട്ടാഞ്ചേരി ഗുജറാത്തി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ്‌ ഹഫീസ്. ഇന്ന് രാവിലെ 11 മണി മുതലാണ് വിദ്യാർത്ഥികളെ കാണാതായതെന്നാണ് വിവരം.

PREV
Read more Articles on
click me!

Recommended Stories

'ജയിലിൽ പോകാൻ മടിയില്ല, വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകും'; ലോക്സഭയില്‍ കെസി വേണുഗോപാൽ
തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു