ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ കാണാതായി; തമിഴ്നാട്ടിലെത്തിയതായി വിവരം, പൊലീസ് അന്വേഷണം

Published : Dec 09, 2024, 02:35 PM ISTUpdated : Dec 09, 2024, 02:39 PM IST
ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ കാണാതായി; തമിഴ്നാട്ടിലെത്തിയതായി വിവരം, പൊലീസ് അന്വേഷണം

Synopsis

ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി. തമിഴ്നാട് ബോഡി നായ്ക്കന്നൂരിൽ കുട്ടികൾ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ചെന്നൈയിലടക്കം അന്വേഷണം.

ഇടുക്കി: ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി. ഇടുക്കി രാജകുമാരി സ്വദേശികളായ മൂന്നു വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. ഇന്നലെ ഉച്ചമുതൽ ആണ് കാണാതായത്. തമിഴ്നാട് ബോഡി നായ്ക്കന്നൂരിൽ കുട്ടികൾ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബോഡി നായ്ക്കന്നൂരിൽ നിന്ന് ട്രെയിൻ മാര്‍ഗം കുട്ടികള്‍ ചെന്നൈയിലേക്ക് പോവുകയായിരുന്നു. മൂന്നു കുട്ടികളും കത്തെഴുതി വെച്ചിട്ടാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. പൊലീസും ബന്ധുക്കളും തമിഴ്നാട്ടിൽ കുട്ടികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

നവവധുവിന്‍റെ മരണത്തിൽ വഴിത്തിരിവ്; ഭര്‍ത്താവിന്‍റെ സുഹൃത്ത് കസ്റ്റഡിയിൽ, ഇന്ദുജയെ അജാസ് മര്‍ദിച്ചെന്ന് സൂചന

 

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും