കാഞ്ഞിരപ്പള്ളിയിൽ കാറും ലോറിയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

Published : Oct 25, 2019, 01:22 PM ISTUpdated : Oct 25, 2019, 02:48 PM IST
കാഞ്ഞിരപ്പള്ളിയിൽ കാറും ലോറിയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

Synopsis

ലോറിയുടെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം ലോറിയിടിച്ച് നിയന്ത്രണം നഷ്‌ടപ്പെട്ട കാർ ബൈക്കിലിടിച്ചാണ് അപകടം കാറിലും ബൈക്കിലും യാത്ര ചെയ്ത മൂന്ന് പേരാണ് മരിച്ചത്

കാഞ്ഞിരപ്പള്ളി: കാറും ലോറിയും ബൈക്കും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളിക്കടുത്ത് ചോറ്റിയിൽ മൂന്ന് പേർ മരിച്ചു. ലോറിയുമായി കൂട്ടിയിടിച്ച കാർ നിയന്ത്രണം വിട്ട്  ബൈക്കിലിടിച്ചാണ് ദാരുണമായ അപകടം നടന്നത്. 

അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കാറിലുണ്ടായിരുന്ന പെരുവന്താനം സ്വദേശി ശ്രീധരൻ പിള്ള, ബൈക്കിലുണ്ടായിരുന്ന വെംബ്ലി സ്വദേശികളായ പെരുമണ്ണിൽ ഷാജി, മണ്ണശേരി അരുൺകുമാർ എന്നിവരാണ് മരിച്ചത്. ലോറിയുടെ അമിത വേഗമാണ് അപകടകാരണം എന്നാണ് വിവരം.

PREV
click me!

Recommended Stories

വീരസവർക്കർ പുരസ്കാരം തരൂരിന്; കോൺ​ഗ്രസ് നിലപാട് കടുപ്പിച്ചതോടെ ഏറ്റുവാങ്ങില്ലെന്ന് പ്രതികരണം, മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക്
'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ