മലപ്പുറം വട്ടപ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് മരണം, ഈ മാസം ഇത് നാലാമത്തെ അപകടം

Published : Mar 17, 2023, 09:49 AM ISTUpdated : Mar 17, 2023, 12:23 PM IST
മലപ്പുറം വട്ടപ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് മരണം, ഈ മാസം ഇത് നാലാമത്തെ അപകടം

Synopsis

സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലമാണ് വട്ടപ്പാറ. ഈ മാസം നാലാമത്തെ അപകടമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 

മലപ്പുറം : വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഉള്ളി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണം വിട്ട ലോറി വട്ടപ്പാറ വളവിലെ ഗർത്തത്തിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ മൂന്ന് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവർ വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. ഏറെ നേരത്തെ രക്ഷാപ്രവർത്തനത്തിലൊടുവിലാണ് ഇവരെ പുറത്തെടുക്കാനായത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലമാണ് വട്ടപ്പാറ. ഈ മാസം നാലാമത്തെ അപകടമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 

വെള്ളിയാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് 30 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്.വളാഞ്ചേരി പൊലീസും അഗ്നിശമന സേനയും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും തലകീഴായി മറിഞ്ഞതിനാൽ അപകടത്തിൽപെട്ടവർ ലോറി കാബിനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കാബിൻ ഉയർത്താൻ ഏറെ സമയമെടുത്തു.

Read More : മൂന്നാർ കാണാനെത്തി മടങ്ങും വഴി ട്രാവലറിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടു, അപകടം; 22 പേർക്ക് പരിക്ക്

 

 

PREV
Read more Articles on
click me!

Recommended Stories

ആർ ശ്രീലേഖയുടെ പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ, പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു
ഇതുവരെ പറയാത്ത വാദങ്ങൾ, വളച്ചൊടിക്കുന്നു; മഞ്ജു വാര്യർക്കെതിരായ ദിലീപിന്റെ പരാമർശത്തിൽ ഉമ തോമസ്, 'എന്നും അതിജീവിതക്കൊപ്പം'