ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ മൂന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ അവധിയില്‍

By Web TeamFirst Published Nov 12, 2019, 12:50 AM IST
Highlights

ബെഹ്റ ചൊവ്വാഴ്ച മുതല്‍ മുതല്‍ മൂന്ന് ദിവസത്തേക്കാണ് അവധി. ദുബായില്‍ ഔദ്യോഗിക പരിപാടിക്കായാണ് അദ്ദേഹം പോകുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ മൂന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ അവധിയില്‍. ക്രമസമാധാനചുമതലയുള്ള എഡിജിപി ഷേഖ് ദര്‍വേസ് സാഹിബിന് അധിക ചുമതല നല്‍കിയിട്ടുണ്ട്. ലോക്നാഥ് ബെഹ്റ ചൊവ്വാഴ്ച മുതല്‍ മുതല്‍ മൂന്ന് ദിവസത്തേക്കാണ് അവധി. ദുബായില്‍ ഔദ്യോഗിക പരിപാടിക്കായാണ് അദ്ദേഹം പോകുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷേഖ് ദര്‍വേസ് സാഹിബിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. 

ഇന്‍റലിജന്‍സ് എഡിജിപി ടികെവിനോദ് കുമാര്‍ ചൊവ്വാഴ്ച മുതല്‍ അടുത്ത തിങ്കളാഴ്ച വരെ അവധിയിലാണ്. സന്‍റഫ്രാന്‍സിസ്കോയില്‍ അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്രിമിനോളജിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം അവധിയില്‍ പോകുന്നത്. ശേഖ് ദര്‍വേസ് സാഹിബിനു തന്നെയാണ് പകരം ചുമതല. ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി മനോജ് എബ്രാഹം വരുന്ന ഞായറാഴ്ച വരെ അവധിയിലാണ് ഹെഡ് ക്വാര്‍ട്ടേഴ്സ് ഐജിക്കാണ് ചുമതല.

ഔദ്യോഗിക പരിപാടില്‍ പങ്കെടുക്കാന്‍ പ്രാന്‍സില്‍ പോകാനാണ് മനോജ് എബ്രഹാം അവധിയില്‍ പ്രവേശിച്ചിരിക്കുന്നതെങ്കിലും അവധി അപേക്ഷയില്‍ കാഷ്വല്‍ ലീവാണ് കാണിച്ചിരിക്കുന്നത്. അയോധ്യ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍  സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍  ശക്തമായ ജാഗ്രതാ നിര്‍ദ്ദേശമുമുണ്ടായിരുന്നു. ശബരിമല പുനപരിശോധ ഹര്‍ജികളില്‍ ഈയാഴ്ച വിധി വരാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭാവം ഏറെ ശ്രദ്ധേയമാവുകയാണ്.

click me!