
ഗയ: ശനിയാഴ്ച അർധരാത്രി ബിഹാറിലെ ഗയയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. മാവോയിസ്റ്റ് സോണൽ കമാൻഡർ അലോക് യാദവ് അടക്കമുള്ള മൂന്ന് പേരാണ് ആക്രമണത്തിൽ കൊലപ്പെട്ടത് എന്നാണ് സൂചന.
കോബ്ര കമാൻഡോകളും ബിഹാർ പൊലീസും ചേർന്നാണ് മാവോയിസ്റ്റുകളോട് ഏറ്റുമുട്ടിയത്. മാവോയിസ്റ്റുകളിൽ നിന്നും എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തി.
ഗയ ജില്ലയിലെ ബനചട്ടി വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. തലസ്ഥാന ജില്ലയായ പാറ്റ്നയിൽ നിന്നും നൂറ് കിലോമീറ്റർ അകെലയാണ് ഏറ്റുമുട്ടൽ നടന്നത്. രാത്രി 12.20 ഓടെ സുരക്ഷാസേനകൾ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത് എന്നാണ് പൊലീസ് ഭാഷ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam