അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നു, 'ഗതി' ചുഴലിക്കാറ്റിന് സാധ്യത

Published : Nov 22, 2020, 11:03 AM IST
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നു, 'ഗതി' ചുഴലിക്കാറ്റിന് സാധ്യത

Synopsis

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നുണ്ട്. അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറും

തിരുവനന്തപുരം: അറബികടൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിപ്രാപിക്കുന്നു. ഇത് 'ഗതി' ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് തമിഴ്‌നാട് തീരത്തേക്ക് വരും. നവംബർ 19 നാണ് തെക്കൻ അറബികടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടത്. സോമാലിയ ഭാഗത്തേക്ക്‌ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇന്ത്യ നിർദ്ദേശിച്ച 'ഗതി 'എന്ന പേരിലാകും ഈ ചുഴലിക്കാറ്റ് അറിയപെടുക. നാളെ രാവിലെയോടെ 'ഗതി' സോമാലിയൻ തീരത്തു പ്രവേശിക്കാൻ സാധ്യതയേറി.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നുണ്ട്. അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറും. തുടർന്ന് വീണ്ടും ശക്തി പ്രാപിച്ച് ബുധനാഴ്ച രാവിലെ തമിഴ്നാട് -പുതുച്ചേരി തീരത്ത് കര തൊടാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് ചുഴലിക്കാറ്റാകാനുള്ള സാധ്യത ചില കാലാവസ്ഥ മോഡലുകൾ പ്രവചിക്കുന്നുണ്ട്. അങ്ങനെ എങ്കിൽ ഇറാൻ നിർദ്ദേശിച്ച 'നിവാർ' എന്ന പേരിൽ അറിയപ്പെടും. തമിഴ്നാട്,ആന്ധ്രാ സംസ്ഥാനങ്ങൾക്കാണ് ഇതി ഭീഷണിയാകുന്നത്. കേരളത്തിൽ ഇതുവരെയുള്ള നിഗമന പ്രകാരം സാധാരണ മഴക്ക് മാത്രമാണ് സാധ്യത.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു
കേരളത്തിൽ അപ്രതീക്ഷിത ശൈത്യം, രാത്രിയിലും രാവിലെയും തണുത്ത് വിറയ്ക്കുന്നു! കാരണം ലാ നിനയും സൈബീരിയൻ ഹൈയും